ISRO | 2040 ഓടെ ഇന്ത്യ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയക്കും; 4 പേർക്ക് പരിശീലനം നൽകുന്നു; പുതിയ പദ്ധതി വെളിപ്പെടുത്തി ഐഎസ്ആർഒ

 


ന്യൂഡെൽഹി: (KVARTHA) ചന്ദ്രയാൻ - 3 ദൗത്യത്തിന്റ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ പുതിയ ചുവടുവെപ്പിന് തയ്യാറെടുക്കുന്നു. ഐഎസ്ആർഒയുടെ അടുത്ത പദ്ധതി വെളിപ്പെടുത്തിയ ചെയർമാൻ എസ് സോമനാഥ് 2040 ഓടെ ചന്ദ്രനിലേക്ക് ആദ്യ ബഹിരാകാശ സഞ്ചാരിയെ അയക്കുമെന്ന് അറിയിച്ചു. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
 
ISRO | 2040 ഓടെ ഇന്ത്യ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയക്കും; 4 പേർക്ക് പരിശീലനം നൽകുന്നു; പുതിയ പദ്ധതി വെളിപ്പെടുത്തി ഐഎസ്ആർഒ



രാജ്യത്തെ ആദ്യ മനുഷ്യ ദൗത്യമായ ഗഗൻയാനിന്റെ പ്രവർത്തനങ്ങൾ വിവരിച്ച ഐഎസ്ആർഒ മേധാവി, ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റുമാർക്ക് ബെംഗളൂരുവിലെ ബഹിരാകാശയാത്രിക പരിശീലന കേന്ദ്രത്തിൽ പരിശീലനം നൽകുന്നുണ്ടെന്ന് വ്യക്തമാക്കി. ഗഗൻയാൻ പദ്ധതിയിലൂടെ ബഹിരാകാശ പര്യവേഷണത്തിന്റെ അടുത്ത ചുവടുവെപ്പ് നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. രണ്ട് മുതൽ മൂന്ന് വരെ ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ സംഘത്തെ അയക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ ദൗത്യത്തിൽ ഒരു ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ (HLVM 3), ഒരു ക്രൂ മൊഡ്യൂൾ (CM), സർവീസ് മൊഡ്യൂൾ (SM), ജീവൻ രക്ഷാ സംവിധാനങ്ങളുള്ള ഒരു ഓർബിറ്റൽ മൊഡ്യൂൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സംയോജിത എയർ ഡ്രോപ്പ് ടെസ്റ്റ്, പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ ഫ്ലൈറ്റുകൾ എന്നിവയ്‌ക്ക് പുറമേ രണ്ട് സമാനമായ നോൺ-ക്രൂഡ് മിഷനുകളും (G1, G2) ഇതിലുണ്ടാകും.

Keywords:  News, News-Malayalam-News, National, National-News, ISRO, Moon Mission, Chandrayaan-3, ISRO to send man on Moon by 2040

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia