ISRO | ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐ എസ് ആര് ഒ
Aug 25, 2023, 12:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഉരുണ്ടിറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐ എസ് ആര് ഒ. വിക്രം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നത് വീഡിയോയില്‍ കാണാം. 'ഇങ്ങനെയാണ് ചന്ദ്രയാന്‍ 3ന്റെ റോവര്‍ ലാന്‍ഡറില്‍നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഐ എസ് ആര് ഒ ട്വീറ്റ് ചെയ്തത്.
ചന്ദ്രയാന്‍ 3 ദൗത്യം വിജയമായതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ഇന്‍ഡ്യയെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഇന്‍ഡ്യന്‍ ജനത വിജയം ആഘോഷമാക്കി. ബുധനാഴ്ച വൈകിട്ടോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ് റ്റ് ലാന്‍ഡിങ് നടത്തിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവും ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യവുമായി ഇന്‍ഡ്യ മാറി. തുടര്‍ന്ന് ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങിയ റോവര്‍ ചന്ദ്രമണ്ണില്‍ ഇന്‍ഡ്യയുടെ അശോക സ്തംഭത്തിന്റെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങിയിരുന്നു.
അശോക സ്തംഭം, ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐ എസ് ആര് ഒയുടെ ലോഗോ എന്നിവയാണ് പതിഞ്ഞത്. ഈ മുദ്രകള്‍ എന്നും മായാതെ ചന്ദ്രന്റെ മണ്ണിലുണ്ടാകും. ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ആല്‍ഫ പാര്‍ടികിള്‍ എക്സ്റേ സ്പെക്ട്രോമീറ്റര്‍ (എ പി എക്സ് എസ്), ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക് ഡൗണ്‍ സ്പെക്ട്രോസ് കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങള്‍ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എ പി എക്സ് എസ് പരിശോധിക്കുക.
ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലികന്‍, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ് സ് പഠിക്കും. ഈ ഉപകരണങ്ങള്‍ താമസിയാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ലാന്‍ഡറിലെ 3 ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

സ്വയം വിലയിരുത്തിയതും റോവറില്‍ നിന്നുള്ളതുമായ വിവരങ്ങള്‍ വിക്രം ലാന്‍ഡര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ബംഗ്ലൂര് ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ് വര്‍ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാനുള്ള ശേഷിയും വിക്രമിനുണ്ട്. തുടര്‍ന്ന് ബംഗ്ലൂറിലെ ഇസ്ട്രാക് കണ്ട്രോള് സ്റ്റേഷന് വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാല്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐ എസ് ആര് ഒയെ സഹായിക്കുന്നുണ്ട്.
Keywords: ISRO shares video of Rover ramping down on Moon, New Delhi, News, ISRO Shares Video, Rover ramping Down On Moon, Twitter, Chandrayaan-3, Schedule, Activities, National News.Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.