ADVERTISEMENT
താനെ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ രംഗത്തെത്തി. ഇഷ്റത്ത് ജഹാന് എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയെ ഭീകരവാദിയെന്ന് മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയാണ് മോഡിയും ഗുജറാത്ത് പൊലീസും ചെയ്തതെന്ന് ശരത് പവാര്‍ ആരോപിച്ചു. ഭീകരരെ വെടിവെച്ചിടുന്നെന്ന് വീമ്പിളിക്കിയിരുന്ന ഗുജറാത്ത് പൊലീസിനെ കുറിച്ച് മോഡി അഭിമാനം കൊണ്ടിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു.
ഇഷ്റത്തിന്റെ നാടായ മുമ്പ്രയില്‍ സംഘടിപ്പിച്ച എന്‍.സി.പി പൊതുയോഗത്തിലാണ് പവാറിന്റെ വെളിപ്പെടുത്തല്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പവാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുമ്പ്രയിലെത്തിയത്. മുമ്പ്രയില്‍ സ്ഥാപിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന് ഫണ്ടിന്റെ അഭാവമുണ്ടാവില്ലെന്നും പവാര്‍ ഉറപ്പു നല്കി.
പത്തൊന്‍പതുകാരിയായ ഇഷ്റത്ത് ജഹാന്, പ്രാണേഷ് പിളള എന്ന ജാവേദ് ഷെയ്ഖ്, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരാണ് 2004 ജൂണ്‍ 15 ന് അഹ്മദാബാദില്‍ പൊലീസ് വെടിയേറ്റു മരിച്ചത്. ഇവര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ വന്ന ഭീകരരായിരുന്നെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം.
മുംബൈ പൊലീസ് അവരുടെ ജോലി ചെയ്തപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ ഗുജറാത്ത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍ തൂവലായിരുന്നെന്ന് അവകാശപ്പെടുകയാണ് മോഡി ചെയ്തത്. ഇഷ്റത്ത് വധം ഗുജറാത്തിനെ വേട്ടയാടുകയാണ്. എം.എല്‍.എ യായ ജിതേന്ദ്ര അവ്ഹാദ് നടത്തിയ നീണ്ട നിയമ പോരാട്ടങ്ങളിലൂടെയാണ് അവളുടെ നിഷ്കളങ്കത തെളിയിച്ചതും ഗുജറാത്ത് പൊലീസിനെ തുറന്നു കാട്ടിയതും- പവാര്‍ പറഞ്ഞു.
Key Words: Ishrat Jahan, ഇake encounter case, Sharad Pawar, Narendra Modi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.