Reduce Stress | മാനസിക സമ്മർദം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവോ? സ്‌ട്രെസ് കുറക്കാൻ 16 നുറുങ്ങുകൾ
Jul 26, 2023, 11:20 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്നത്തെ സമൂഹത്തിൽ ഓരോരുത്തരും ജീവിത സാഹചര്യം മൂലം സമ്മർദത്തിൽ ആകുന്നവരാണ്. വിഷമകരമായ സാഹചര്യം മൂലമുണ്ടാകുന്ന ഉത്കണ്ഠ അല്ലെങ്കിൽ മാനസിക പിരിമുറുക്കത്തെ സ്‌ട്രെസ് എന്ന് നിർവചിക്കാം. നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്വാഭാവിക മനുഷ്യ പ്രതികരണമാണിത്. അത് നിങ്ങളുടെ ജോലിയോ, പഠനമോ, കുടുംബ രോഗമോ, പണ പ്രശ്‌നങ്ങളോ ആകാം. എങ്കിലും സ്‌ട്രെസിനോട് നാം പ്രതികരിക്കുന്നതിനനുസരിച്ച് അതിന്റെ വ്യാപ്തിയിലും വ്യത്യാസമുണ്ടാകും.
'മാനസികവും വൈകാരികവും ശാരീരികവുമായി മൂന്ന് തരത്തിൽ ഇത് നമ്മെ ബാധിക്കും. സമ്മർദത്തിലായവർ പ്രകോപിതരും ദുഃഖിതരും ഉത്കണ്ഠാകുലരുമായേക്കാം, സഹപ്രവർത്തകരോടോ കുടുംബാംഗങ്ങളോടോ പൊട്ടിത്തെറിച്ചേക്കാം. ജോലിയുടെ പ്രകടനം മോശമായേക്കാം. അലസത, ഉറങ്ങാൻ കഴിയാതെ, വേദനയും അനുഭവപ്പെടാം', സൈക്കോളജിസ്റ്റ് മിമാൻസ സിംഗ് തൻവർ പറയുന്നു. സമ്മർദം മനസിനെയും ശരീരത്തിനേയും ഒരുപോലെ ബാധിക്കുന്നു. ചെറിയതോതിലുള്ള സമ്മർദം നല്ലതാണെങ്കിലും കൂടിയാൽ അത് മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമ്മർദം ഒഴിവാക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന ചില നുറുങ്ങുകൾ.
കാരണം കണ്ടെത്തുക
നിങ്ങളുടെ സ്‌ട്രെസിന് കാരണം എന്താണെന്ന് ആദ്യം കണ്ടെത്തുക. മൂല കാരണം തിരിച്ചറിഞ്ഞാൽ അത് നേരിടാനുള്ള വഴി കണ്ടെത്താൻ സഹായിക്കും.
ദീർഘ ശ്വാസം എടുക്കുക
ദൈർഘ്യമേറിയതും സാവധാനത്തിൽ ഉള്ളതുമായ ശ്വാസമെടുക്കൽ സമ്മർദം കുറയ്ക്കുകയും ശാന്തത വർധിപ്പിക്കുകയും ചെയ്യും. ടെൻഷൻ കുറയ്ക്കാൻ 'ഡയഫ്രമാറ്റിക് ബ്രീതിങ്ങ്' വ്യായാമങ്ങൾ പരിശീലിക്കുക.
വ്യായാമം
ജോഗിംഗ് അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങൾ ശരീരത്തിൽ എൻഡോർഫിൻ ഹോർമോണുകളെ
പുറപ്പെടുവിക്കുകയും സമ്മർദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണം നിലനിർത്തുകയും സമീകൃതാഹാരം കഴിക്കുകയും അമിതമായ കഫീൻ അടങ്ങിയ, പഞ്ചസാര കൂടുതലുള്ള, സംസ്കരിച്ച ആഹാരങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുക.
ഉറക്കം
മതിയായ ഉറക്കം നിലനിർത്തുക. സ്‌ട്രെസ് നിയന്ത്രിക്കുന്നതിന് ഉറക്കം ഒരു പ്രധാന ഘടകം തന്നെയാണ്.
ധ്യാനം
ധ്യാനവും സമാനമായ മറ്റ് വ്യായാമങ്ങളും സ്‌ട്രെസ് കുറക്കാൻ സഹായിക്കുന്നു.
ഗാഡ്ജെറ്റ് ഉപയോഗം കുറയ്ക്കുക
ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ നോക്കിയിരിക്കുന്നത് നിർത്തുക. ഈ സമയത്ത് നന്നായി ഉറങ്ങുക.
സഹായം തേടുക
നിങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്നതിനായി സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ അല്ലെങ്കിൽ തെറാപ്പിസ്റ്റിന്റെയോ സഹായം തേടുക. ഇത് നിങ്ങളുടെ സ്ട്രസ് കുറയ്ക്കാൻ സഹായകരമാകും.
ഹോബികൾ
വായന, പെയിന്റിംഗ്, പൂന്തോട്ട പരിപാലനം അല്ലെങ്കിൽ പാട്ട് കേൾക്കുക എന്നിങ്ങനെയുള്ള നിങ്ങൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഹോബികൾ സ്‌ട്രെസ് കുറക്കാൻ നിങ്ങളെ സഹായിക്കും.
ടൈം മാനേജ്മെന്റ്
തിരക്കേറിയ നിങ്ങളുടെ ജീവിതശൈലിയിൽ അമിതഭാരം ഒഴിവാക്കുന്നതിന് വേണ്ടി കൃത്യമായ സമയ ക്രമീകരണം നടത്തുക.
ചിരി
നിങ്ങളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കാൻ വളരെയേറെ സഹായകമായ ഒന്നാണ്.
പ്രകൃതി
പ്രകൃതിയുമായി കൂടുതൽ സമയം ചിലവഴിക്കുക. പ്രകൃതി ഭംഗി ആസ്വദിക്കുകയും അത്തരത്തിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യുക.
അതിര് നിശ്ചയിക്കുക
എല്ലാ കാര്യങ്ങൾക്കും ഒരു അതിര് നിശ്ചയിക്കുക. സ്വയം മറന്ന് ഒന്നിലും ഏർപ്പെടാതിരിക്കുക.
പോസിറ്റീവ് ചിന്തകൾ
എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക, നെഗറ്റീവ് ചിന്തകളെ പാടെ മറക്കുക.
വിശ്രമം
എപ്പോഴും ഓരോ ജോലികളിൽ ഏർപ്പെടാതെ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക.
ലഹരിവസ്തുക്കൾ ഒഴിവാക്കുക
അമിതമായി മദ്യപിക്കുന്നതോ മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതോ ഒഴിവാക്കുക. ഇവ മാനസിക സമ്മർദം കൂട്ടുന്നതിന് കാരണമാകുന്നു.
സ്‌ട്രെസ് ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ്. നിങ്ങളുടെ പ്രശ്നം എന്തെന്ന് കണ്ടെത്തി അതിന്റെ പരിഹാരവും കണ്ടെത്തി വേണം ഉചിതമായ തീരുമാനം എടുക്കാൻ. സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ലെങ്കിൽ തെറാപ്പിസ്റ്റിനെ സമീപിക്കുക.
Keywords: News, Natioal, New Delhi, Stress, Reduce, Tips, Recovery, Mind, Relax, Therapist, Is stress bothering you? 16 Tips to Reduce Stress.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.