ഫ് ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കുന്നത് മോഷണമുതലുകളെന്ന് പരാതി; ഡെല്‍ഹി പോലീസ് നോട്ടീസ് അയച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 06.10.2015) പ്രമുഖ ഓണ്‍ലൈന്‍ വ്യപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് വഴി വിറ്റഴിക്കുന്നത് മോഷണമുതലുകള്‍. ഇതേതുടര്‍ന്ന് ഫ് ളിപ്ക്കാര്‍ട്ടിന് ഡെല്‍ഹി പോലീസ് നോട്ടീസ് അയച്ചു.

മോഷണം പോയ മൊബൈല്‍ ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ പരിശോധന നടത്താതെ ഫോണുകള്‍ എങ്ങനെ വിറ്റഴിച്ചുവെന്നും ഇവ ലഭിച്ചത് എവിടെനിന്നാണെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കഴിഞ്ഞ ജൂലൈയില്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി  ഇറക്കുമതി ചെയ്ത 600 മൊബൈല്‍ ഫോണുകളില്‍ പകുതിയും  ഡെല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ഡെല്‍ഹി പോലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന 209 ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ 22 എണ്ണം ഫ്‌ളിപ്കാര്‍ട്ട് വഴി ഷോപ്പിങ് നടത്തിയ വ്യക്തികളില്‍ നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗളൂരു, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡെല്‍ഹി, ഛണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണുകള്‍ വാങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കുന്ന വന്‍ റാക്കറ്റ് സംഘം ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയത്. കാര്‍ഗോയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഫോണുകള്‍ കടത്തിയതെന്നും രാജസ്ഥാനിലെ ഫ്‌ളിപ്കാര്‍ട്ട് ഏജന്റിന്റെ സഹായത്തോടെയാണ് ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ വിറ്റഴിച്ചതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, ഫ്‌ളിപ്കാര്‍ട്ടിന് ഒരു പെരുമാറ്റച്ചട്ടമുണ്ടെന്നും അത് ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട് വക്താവ് വ്യക്തമാക്കി.

ഫ് ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കുന്നത് മോഷണമുതലുകളെന്ന് പരാതി; ഡെല്‍ഹി പോലീസ് നോട്ടീസ് അയച്ചു


Also Read:
കാണാതായ മത്സ്യബന്ധന ബോട്ടിലെ 10 തൊഴിലാളികളെയും രക്ഷപെടുത്തി

Keywords:  Is Flipkart selling stolen goods? Police arrests six in related incident, New Delhi, Notice, Mobil Phone, Mumbai, Bangalore, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia