തേജസ് എക്‌സ്പ്രസ് മൂന്നുമണിക്കൂറിലധികം വൈകി; യാത്രക്കാര്‍ക്ക് 1.62 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും
Oct 23, 2019, 11:33 IST
മുംബൈ: (www.kvartha.com 23.10.2019) ട്രയിന്‍ വൈകിയതിന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഐആര്‍സിടിസി. ഐആര്‍സിടിസി ഏറ്റെടുത്തുനടത്തുന്ന ഡല്‍ഹി - ലഖ്നൗ തേജസ് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. ആകെ 1.62 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുകയായി നല്‍കുന്നത്. മൂന്നുമണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിനെ തുടര്‍ന്ന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഒരു മണിക്കൂര്‍ വൈകിയെത്തിയാല്‍ നൂറ് രൂപ വീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാല്‍ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 19ന് തേജസ് എക്‌സ്പ്രസ് മൂന്ന് മണിക്കൂറിലധികം വൈകിയിരുന്നു. ലഖ്നൗവില്‍ നിന്ന് രാവിലെ 6.10ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55നാണ് തിരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങാന്‍ രണ്ടുമണിക്കൂര്‍ അധികമെടുത്തു. ഇരുയാത്രകളിലുമായി ആയിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇതനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐആര്‍സിടിസി വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിക്കാനായി പിഎന്‍ആര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്ര മണിക്കൂര്‍ വൈകി എന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ ലഭ്യമായ ഫോമിലാണ് ഇവ നല്‍കേണ്ടത്.
തേജസ് എക്‌സ്പ്രസ് ആദ്യത്തെ 25 ലക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടെ വസ്തുക്കള്‍ മോഷണം പോയാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ഇന്‍ഷൂറന്‍സ് പരിരക്ഷയിലുണ്ട്. റെയില്‍വേയില്‍ നിന്ന് ഐആര്‍സിടിസി ഏറ്റെടുത്തു നടത്തുന്ന ആദ്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ ആദ്യമാണ് ഓടിത്തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Passengers, Train, Compensation, IRCTC to pay around Rs 1.62 lakh as compensation for late running of Tejas Express

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.