Court Verdict | മദ്യലഹരിയിലായ സ്ത്രീയെ അനാവശ്യമായി മുതലെടുക്കാമെന്ന് പുരുഷ സുഹൃത്തിന് ലൈസൻസ് നൽകുന്നില്ലെന്ന് കോടതി
Aug 23, 2023, 11:17 IST
ന്യൂഡെൽഹി: (www.kvartha.com) മദ്യലഹരിയിലായെ സ്ത്രീയെ അനാവശ്യമായി മുതലെടുക്കാമെന്ന് പുരുഷ സുഹൃത്തിന് ലൈസൻസ് നൽകുന്നില്ലെന്ന് ഡെൽഹി സാകേത് കോടതി. മദ്യലഹരിയിലായിരുന്ന യുവതിയെ ചുംബിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യുവാവിനെ ശിക്ഷിച്ച നടപടി ശരിവെച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
സന്ദീപ് ഗുപ്ത എന്ന യുവാവിനെ മഹിളാ കോടതി 2019 ഫെബ്രുവരി അഞ്ചിന് ഐപിസി സെക്ഷൻ 354, 323 എന്നിവ പ്രകാരം ശിക്ഷിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി സാകേത് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, പരാതിക്കാരിക്ക് നേരെ പ്രതി ക്രിമിനൽ ബലപ്രയോഗം നടത്തിയെന്ന് പ്രോസിക്യൂഷൻ തെളിയിച്ചതായി അഡീഷണൽ സെഷൻസ് ജഡ്ജ് സുനിൽ ഗുപ്ത വിധിയിൽ പറഞ്ഞു.
മദ്യപിച്ചിരിക്കുന്ന ഒരു സ്ത്രീയെ പുരുഷ സുഹൃത്തിന് അനാവശ്യമായി മുതലെടുക്കാൻ ലൈസൻസ് നൽകുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, തന്നെ കാണാനും സംസാരിക്കാനും നിർബന്ധിച്ചത് പരാതിക്കാരിയാണെന്ന ഗുപ്തയുടെ വാദവും തള്ളി.
Delhi, Court, Court Verdict, Case, FIR, IPC, Friend, Assault, Intoxication Of A Lady Does Not Give License To Her Male Friend To Take Undue Advantage Of Her Condition: Delhi Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.