ഡെല്‍ഹി: (www.kvartha.com 02.07.2016) രാജ്യത്താകമാനമുള്ള ഐഡിയ കമ്പനിയുടെ വോയ്‌സ് സേവനം പൂര്‍ണമായും തടസപ്പെട്ടു. ശനിയാഴ്ച രാവിലെ മുതലാണ് ഐഡിയ പണിമുടക്കിയത്. പുറത്തേക്ക് വിളിക്കാനോ വിളിച്ചാല്‍ എടുക്കുവാനോ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
ചില ഫോണുകളില്‍ റെയ്ഞ്ച് കാണിക്കുന്നില്ലെന്നും പറയുന്നു. കസ്റ്റമര്‍ കെയറിലും വിളിച്ചാല്‍
കിട്ടുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള മൊബൈല്‍ കമ്പനിയാണ് ഐഡിയ. അതുകൊണ്ടുതന്നെ ഐഡിയയുടെ പ്രവര്‍ത്തനം നിലച്ചത് നൂറുകണക്കിന് ഉപഭോക്താക്കളെയാണ് വലച്ചത്. ഐഡിയ ഫോണ്‍ പ്രവര്‍ത്തനം നിലച്ചതായും തടസം നീക്കുന്നതായുമുള്ള സന്ദേശം ഉപഭോക്താക്കളിൽ ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചില ഫോണുകളില്‍ റെയ്ഞ്ച് കാണിക്കുന്നില്ലെന്നും പറയുന്നു. കസ്റ്റമര്‍ കെയറിലും വിളിച്ചാല്‍
അതേസമയം എയര്‍ടെല്‍ തുടങ്ങിയ മറ്റു നെറ്റുവര്‍ക്കുകള്‍ക്കും ഭാഗികമായി തടസം നേരിട്ടതായി ഉപഭോക്താക്കള്‍ പറയുന്നു.
Also Read:
വീട് കുത്തിത്തുറന്ന് പിഗ്മി ഏജന്റിന്റെ പണം കവര്‍ന്നു
Keywords: Idea, Customers, Voice, Customer Care, Range, Saturday, Kochi, Phone call, Mobil Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.