പ്രീ പെയ്ഡില്‍ ഇനി ഐ എസ് ഡി ഇല്ല

 


 പ്രീ പെയ്ഡില്‍ ഇനി ഐ എസ് ഡി ഇല്ല
ന്യൂഡല്‍ഹി: രാജ്യത്തെ പ്രിപെയ്ഡ് മൊബൈല്‍ കണക്ഷനുകളിലെ ഐഎസ്ഡി സംവിധാനം ഒഴിവാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ടെലികോം സര്‍വീസ് ദാതാക്കള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി. വരിക്കാര്‍ സമ്മതപത്രം നല്‍കിയതിനു ശേഷം മാത്രം ഐഎസ്ഡി സൗകര്യം നല്‍കിയാല്‍ മതിയെന്ന് ട്രായ് വ്യക്തമാക്കി.

ഐഎസ്ഡി സൗകര്യം അവസാനിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ വരിക്കാര്‍ക്കും സര്‍വീസ് ദാതാക്കള്‍ എസ്എംഎസ് അയയ്ക്കണം. അറുപതു ദിവസത്തിനു ശേഷം ഐഎസ്ഡി അവസാനിപ്പിക്കുകയാണ് വ്യക്തമാക്കിയാണ് സന്ദേശം അയയ്‌ക്കേണ്ടത്. സൗകര്യം തുടര്‍ന്നും ആവശ്യമുള്ള വരിക്കാര്‍ 60 ദിവസത്തിനകം സമ്മതം അറിയിക്കണമെന്നും ട്രായ്.

ഇതോടെ ഐ എസ് ഡി സൗകര്യം വേണ്ടവര്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകളിലേക്ക് മാറേണ്ടി വരും.
രാജ്യാന്തര നമ്പറുകളില്‍നിന്ന് തട്ടിപ്പ് കോളുകള്‍ വന്‍തോതില്‍ വരുന്നതായി വരിക്കാരില്‍നിന്ന് പരാതി വ്യാപകമായ സാഹചര്യത്തിലാണ് ട്രായ് തീരുമാനം.

SUMMARY: Telecom regulator Trai has asked telecom companies to de-activate the international calling facility in pre-paid numbers and restore it only after a subscriber gives his explicit consent to avail this facility.

key words: Telecom regulator , Trai ,  telecom companies , de-activate,  international calling , pre-paid numbers , subscriber Telecom regulator , Trai ,  telecom companies , de-activate,  international calling , pre-paid numbers , subscriber
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia