ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവിയാകാൻ ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം ഓഫീസറുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. മുതിർന്ന ഐപിഎസ് ഓഫീസർ എസ് ആസിഫ് ഇബ്രാഹിമിനാണ് സാധ്യത തെളിയുന്നത്. ഡിസംബർ 31ന് നെച്ചാൽ സന്ദു ചുമതല ഒഴിയുന്നതോടെ പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
1977ലെ ഐപിഎസ് ബാച്ചിൽ പെട്ട ഉദ്യോഗസ്ഥനാണ് ആസിഫ് ഇബ്രാഹീം. ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ടുള്ള മുൻപരിചയമാണ് അദ്ദേഹത്തിന്റെ പേര് ഉയർന്നുവരാൻ കാരണം. മറ്റ് മൂന്ന് പേരുടെ പേരുകൾ പരിഗണയ്ക്ക് വന്നെങ്കിലും ആസിഫി ഇബ്രാഹീമിനാണ് മുൻ തൂക്കം ലഭിച്ചത്. ആർ എൻ ഗുപ്ത (ചീഫ് ഓഫ് ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി), രാജഗോപാൽ (സെക്യൂരിറ്റി സെക്രട്ടറി), യശോവർദ്ദൻ ആസാദ് (നാഷണൽ പോലീസ് അക്കാഡമി) എന്നിവരാണ് പരിഗണനയ്ക്ക് വന്ന മറ്റ് ഉദ്യോഗസ്ഥർ.
ആസിഫ് ഇബ്രാഹീമിന്റെ നിയമനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഔദ്യോഗീക പ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രി മൻ മോഹൻ സിംഗ് തലവനായിട്ടുള്ള അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈകൊണ്ടതായാണ് റിപോർട്ട്.
SUMMERY: New Delhi: Senior IPS officer S Asif Ibrahim is tipped to be the new Intelligence Bureau chief, the first Muslim to head the organisation, official sources said on Saturday night. Asif, a 1977 batch IPS, made it to the top slot because of his wide range of experience in covering various departments of the organisation which mainly deal with intelligence pertaining to internal security, they said.
Keywords: National, Intelligence Bureau, Muslim Chief, Asif Ibrahim, IPS, Interior security, Manmohan Singh, Prime Minister, New Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.