കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടം; അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപോര്‍ട്
Jan 1, 2022, 11:48 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.01.2022) കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടം പെട്ടെന്നുണ്ടായതാണെന്നും അട്ടിമറിയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപോര്‍ട്. അന്വേഷണ റിപോര്‍ട് ഉടന്‍ കേന്ദ്രത്തിന് കൈമാറിയേക്കുമെന്നാണ് വിവരം.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേൃത്വത്തിലുള്ള അന്വേഷണ സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഈ അന്വേഷണ സംഘം അപകടമുണ്ടായ കൂനൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് റിപോര്‍ട് സമര്‍പിക്കുന്നത്.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവതും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവതും ഉള്‍പെടെ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്‌റ്റെറാണ് ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്ക് സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്ന് വീണത്.
തമിഴ്നാട്ടിലെ കോയമ്പതൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം. ഡിഫെന്‍സ് സെര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെലിങ്ടണിലേക്കായിരുന്നു യാത്ര.
അപകടത്തില്‍ റാവതും ഭാര്യയും ഉള്‍പെടെ 13 പേര്‍ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബര്‍ 15ന് മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.