അതിക്രമം തടയാന്‍ ‘അടിവസ്ത്രം‘ വികസിപ്പിച്ചെടുത്തതായി അവകാശവാദം

 


ADVERTISEMENT

ചെന്നൈ: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രങ്ങള്‍ തടയാന്‍ സാധിക്കുന്ന രീതിയില്‍ ജി.പി.എസ്, ജി.എസ്.എം, പ്രഷര്‍ സെന്ററുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുള്ള അടിവസ്ത്രം വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി മൂന്ന് പെണ്‍കുട്ടികള്‍ രംഗത്ത്.

ചെന്നൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളായ മനിഷ മോഹന്‍, റിംപി ത്രിപാഠി, നീലാദ്രി ബസു പാല്‍ എന്നിവര്‍ ചേര്‍ന്നാണ് സൊസൈറ്റി ഹാര്‍നെസിങ് എക്യുപ്‌മെന്റ് (ഷീ) എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഗാന്ധിയന്‍ യുവ സാങ്കേതികവിദ്യ പുരസ്‌ക്കാരം ഈ അടിവസ്ത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഈ വസ്ത്രമുപയോഗിക്കുന്നതുമൂലം പെണ്‍കുട്ടിക്ക് ഏതെങ്കിലും അതിക്രമമുണ്ടായാല്‍ ജി.പി.എസ്, ജി.എസ്.എം. സംവിധാനം വഴി മാതാപിതാക്കള്‍ക്കും പോലീസിനും അപായസന്ദേശമെത്തുമെന്ന് സംഘത്തില്‍പെട്ട മനിഷ മോഹന്‍ പറഞ്ഞു. കൂടാതെ 82 തവണവരെ വൈദ്യുതാഘാതമേല്‍പിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മനീഷ പറയുന്നു.

ഈ അടിവസ്ത്രം ഈ മാസം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്നും ഇതിനുതകുന്ന മികച്ച തുണി കണ്ടെത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മനിഷ പറഞ്ഞു.

അതിക്രമം തടയാന്‍ ‘അടിവസ്ത്രം‘ വികസിപ്പിച്ചെടുത്തതായി അവകാശവാദംKeywords: Maneesha, Girls, Chennai, Students, Police, Education, Neeladri, Kvartha, Malayalam News, Kerala Vartha,Parents, Message, Students, Engineering Student, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia