Killed | '7 വയസ്സുകാരിയെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി'; ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് സംശയം; യുവാവ് അറസ്റ്റില്‍
Sep 24, 2022, 12:54 IST
ഇന്‍ഡോര്‍: (www.kvartha.com) ഏഴുവയസ്സുകാരിയെ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്‍ഡോര്‍ സ്വദേശിയായ 28-കാരനാണ് സമീപവാസിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെയും പ്രദേശവാസികളുടെയും സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസ്സുകാരിയെ സമീപവാസിയായ 28-കാരന്‍ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് വീടിനകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടതിനാല്‍ സാധിച്ചില്ല.
ഇതോടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അകത്തുനിന്നും പെണ്‍കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാതായി. തൊട്ടുപിന്നാലെ യുവാവ് കൈയില്‍ കത്തിയുമായി വാതില്‍തുറന്ന് പുറത്തുവരികയായിരുന്നു. ഇയാളുടെ ദേഹത്താകെ ചോര പുരണ്ടനിലയിലായിരുന്നു.
പ്രതി വീട്ടില്‍നിന്ന് പുറത്തിറങ്ങിയതോടെ പ്രദേശവാസികള്‍ ഇയാളെ പിടികൂടി. വീടിനകത്ത് കയറി പെണ്‍കുട്ടിയെ കണ്ടെത്തി. ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ കുട്ടിയെ സ്‌കൂടറില്‍ ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ പ്രദേശവാസികള്‍ പ്രതിയെ കൈകാര്യം ചെയ്യുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മൂന്നുതവണ കുത്തേറ്റതായാണ് പ്രാഥമിക റിപോര്‍ട്. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ചില സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പോസ്റ്റ്മോര്‍ടത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹവുമായി പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത് സംഘര്‍ഷത്തിന് ഇടയായി. സ്റ്റേഷനിലെത്തിയ പ്രദേശവാസികള്‍ ലോകപ്പിലുള്ള പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് നേരേ കല്ലെറിയുകയും ഇന്‍ഡോര്‍ മുനിസിപല്‍ കോര്‍പറേഷന്റെ കാര്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
അതിനിടെ, പ്രതിയായ യുവാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. അനധികൃതമായാണ് വീട് നിര്‍മിച്ചിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, പ്രതിയായ യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് ഇയാളുടെ ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ പ്രദേശവാസികള്‍ ഈ വാദം അംഗീകരിക്കുന്നില്ല. അറസ്റ്റിലായ 28-കാരന്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നയാളാണെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവര്‍ പറഞ്ഞു.
Keywords: Indore: 7-year-old girl abducted, attacked to death by youth living in same colony, Madhya pradesh, News, Killed, Child, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.