വീല്‍ചെയര്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയായ മലയാളി യാത്രക്കാരിയോടും വയോധികയായ മാതാവിനോടും അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

 


ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) വീല്‍ചെയര്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയായ മലയാളി യാത്രക്കാരിയോടും വൃദ്ധയായ മാതാവിനോടും അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി 13ന് ആണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്നു ബംഗളൂരുവിലേക്കു സര്‍വീസ് നടത്തിയ വിമാനത്തിലെ പൈലറ്റായ ജയകൃഷ്ണയുടെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ചയാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

വീല്‍ചെയര്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയായ മലയാളി യാത്രക്കാരിയോടും വയോധികയായ മാതാവിനോടും അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മാധ്യമപ്രവര്‍ത്തക സുപ്രിയ ഉണ്ണി നായര്‍, വയോധികയായ മാതാവ് എന്നിവരോടാണ് പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ജനുവരി 13ന് രാത്രി ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ സുപ്രിയ തന്റെ 75കാരിയായ മാതാവിന് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീല്‍ ചെയര്‍ നല്‍കുന്നതിന് പകരം യാത്രക്കാരെ അപമാനിക്കുന്നതരത്തിലുള്ള പെരുമാറ്റമാണ് പൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

സംഭവത്തെക്കുറിച്ച് സുപ്രിയ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഡിജിസിഎ പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പൈലറ്റ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎയുടെ അച്ചടക്ക നടപടി.

വീല്‍ചെയര്‍ ചോദിച്ച യാത്രക്കാരിയെ സിഐഎസ്എഫിനു കൈമാറുമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടയ്ക്കുമെന്നും പൈലറ്റ് ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായെന്നും ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംഭവത്തില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇടപെടുകയും പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Keywords:  IndiGo pilot suspended for 3 months for threatening wheelchair-bound senior citizen in flight, News, New Delhi, Flight, Suspension, Pilots, Media, Passengers, Twitter, Threatened, Jail, Notice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia