GDP | 'ആഗോള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി ഇന്ത്യ മാറും'; 2031 ഓടെ ഈ നേട്ടം കൈവരിക്കാനാകും; പഠന റിപ്പോർട്ട് പുറത്ത്
Aug 4, 2023, 10:34 IST
ന്യൂഡെൽഹി: (www.kvartha.com) അടുത്ത ഏഴ് വർഷത്തേക്ക് ഇന്ത്യ ശരാശരി 6.7 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ, 2031 ആകുമ്പോഴേക്കും സമ്പദ്‌വ്യവസ്ഥ 6,700 ബില്യൺ ഡോളറായി ഉയരും, ഇത് നിലവിൽ 3,400 ബില്യൺ ഡോളറാണ്. അതായത് 2031-ഓടെ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകും. എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്‌സിന്റെ റിപ്പോർട്ടിലാണ് ഈ സാധ്യത പ്രകടിപ്പിപ്പിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (GDP) വളർച്ചാ നിരക്ക് 7.2 ശതമാനമായിരുന്നു.
എന്നിരുന്നാലും, ആഗോള മാന്ദ്യത്തിന്റെ പ്രതികൂലാവസ്ഥയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നയ നിരക്ക് വർദ്ധനയും കാരണം നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് റിപ്പോർട്ട് പറയുന്നു. എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിലെ ഗ്ലോബൽ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഗ്രുൺവാൾഡ്, ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ധർമകീർത്തി ജോഷി, എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് ചീഫ് ഇക്കണോമിസ്റ്റ് (ഏഷ്യ-പസഫിക്) രാജീവ് ബിശ്വാസ് എന്നിവർ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2023-24 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ ഇന്ത്യ ശരാശരി 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ ഇവർ പറഞ്ഞു. ഇതോടെ, 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 3,400 ബില്യൺ ഡോളറിൽ നിന്ന് 6,700 ബില്യൺ ഡോളറായി ഉയരും. ഈ കാലയളവിൽ പ്രതിശീർഷ ജിഡിപി ഏകദേശം 4,500 ഡോളറായി ഉയരും.
ഇന്ത്യക്ക് വലിയ വെല്ലുവിളി
പരമ്പരാഗതമായി അസന്തുലിതമായ വളർച്ചയെ ഉയർന്നതും സുസ്ഥിരവുമായ പ്രവണതയിലേക്ക് മാറ്റുക എന്നതാണ് വരും ദശകത്തിൽ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോർട്ട് പറയുന്നു. അടിസ്ഥാന സൗകര്യങ്ങളിലും നിർമാണത്തിലും സർക്കാരും സ്വകാര്യ മേഖലയും നടത്തുന്ന ദ്രുതഗതിയിലുള്ള നിക്ഷേപത്തിന് ഇന്ത്യയെ ഈ പാതയിൽ എത്തിക്കാനാകും. 2025-26 സാമ്പത്തിക വർഷത്തിൽ വളർച്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ധർമകീർത്തി ജോഷി പറഞ്ഞു. ചരക്ക് സേവന നികുതി പോലുള്ള പരിഷ്കാരങ്ങളിൽ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Keywords: News, National, New Delhi, Inflation; India GDP, GDP, Business, India's size to double by FY31, growth to average 6.7%
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.