ഡെല്‍ഹി: ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ വിലക്ക് ഐ.ഒ.സി എടുത്തുകളഞ്ഞു. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) വിലക്ക് ഏര്‍പെടുത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയുടെ വിലക്ക് തുടരുകയാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്. മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിലക്ക് ഐ ഒ സി എടുത്തുകളയുകയായിരുന്നു.
ലോക സ്‌ക്വാഷ് ഫെഡറേഷന്‍ മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ .ശ്രീനിവാസന്റെ സഹോദരനുമായ എന്‍ . രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ടെലിഫോണ്‍ വഴിയാണ് ഇന്ത്യയുടെ വിലക്ക് നീക്കിയ വിവരം ഐ.ഒ.സി. ഭാരവാഹികള്‍ അറിയിച്ചതെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു.
അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്നാണ് 2012 ഡിസംബര്‍ നാലിന് ഐ.ഒ.സി ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് സോച്ചിയില്‍ നടന്നുവരുന്ന ശീതകാല ഒളിമ്പിക്‌സ് മത്സരത്തില്‍ ഒളിമ്പിക് അസോസിയേഷന്റെ പതാകയേന്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്.
ഒളിമ്പിക് മത്സരത്തിലെ വിലക്ക് നീക്കണമെങ്കില്‍ ജൂലായ് 15ന് മുന്‍പ്
ഭരണഘടന ഭേദഗതി ചെയ്ത് ഐ.ഒ.സി.യുടെ മേല്‍നോട്ടത്തില്‍ സപ്തംബര്‍ ഒന്നിന് മുമ്പ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും ഐ.ഒ.സി ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇത് അംഗീകരിക്കാന്‍ ഐ.ഒ.എ ആദ്യം തയ്യാറായില്ലെങ്കിലും ആരോപിതരായവരുടെ കാര്യത്തില്‍ ഐ.ഒ.സി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഐ.ഒ.എ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

Keywords: India, Indian Olympics Association, IOC, 14 month Lifted Ban,conducting a fresh election in the IOA. Winter Olympics, Sochi, New Delhi, Corruption, Report, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.