Liver Disease | സമൂഹത്തിൽ 'കരൾ വീക്ക' രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി
Apr 7, 2024, 23:07 IST
കണ്ണൂർ: (KVARTHA) മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം. കരൾവീക്കം അഥവാ സിറോസിസ്, കരളിലെ അർബുദം എന്നിവയാണ് കരൾ രോഗങ്ങളിൽ പ്രധാനം. മദ്യപാനം കരൾവീക്കത്തിന് പ്രധാന കാരണമായി നിൽക്കെ തന്നെ സാധാരണക്കാരിൽ വർധിച്ചു വരുന്ന ഫാറ്റിലിവർ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.
പല രോഗികൾക്കും ഫാറ്റിലിവർ കരൾവീക്കത്തിനും കരളിലെ കാൻസറിനും കാരണമായിത്തീരുന്നു. പുറമേ ഫാറ്റിലിവർ രോഗികളിൽ അസാമാന്യമായ പ്രമേഹം, അമിത രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അൻപത് ശതമാനം പേർക്കും അമിതമായ ഫാറ്റിലിവർ കാണുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഭാവിയിൽ സമൂഹത്തിൽ സങ്കീർണമായ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറാമെന്നും സൊസൈറ്റി കേരള ഘടകം ഭാരവാഹികൾ പറഞ്ഞു.
ഫാറ്റിലിവർ എന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റിലിവർ, നമ്മളിൽ ആർക്കു വേണമെങ്കിലും വരാമെന്നും ഡോക്ടരമാർ പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കണ്ണൂർ പയ്യമ്പലം ബീച്ചിൽ ഐ എസ് ജി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ബീച്ച് നടത്തം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. റോയി ജെ മുക്കട, സെക്രട്ടറി ഡോ. എം.രമേഷ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.ജി. സാബു, കോ- ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പി.ജാവേദ് എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം മിഡ് ടേം കോൺഫറൻസും പ്രീ കോൺഫറൻസ് വർക്കുഷോപ്പും സംഘടിപ്പിച്ചു.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Indian Society of Gastroenterology reported an increase in liver inflammation patients in society.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.