Railway App | ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ 24 മണിക്കൂറിനുള്ളിൽ തിരികെ പണം, റെയിൽവേയുടെ 'സൂപ്പർ ആപ്പ്' വരുന്നു! എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; അറിയാം കൂടുതൽ
Apr 13, 2024, 16:41 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ റെയിൽവേ രാജ്യത്തിൻ്റെ ഹൃദയമിടിപ്പാണ്. ഒരു കോണിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാങ്കേതികവിദ്യയിലൂടെ റെയിൽവേ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. ഇപ്പോഴിതാ യാത്ര കൂടുതൽ സുഗമമാക്കാനായി ഒരു സൂപ്പർ ആപ്പ് അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ. നിലവിൽ ലഭ്യമാകുന്ന പല സേവനങ്ങളും കൂടുതൽ മികച്ച രീതിയിൽ, വരാൻ പോകുന്ന ആപ്പിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യേണ്ട സാഹചര്യം വന്നാൽ നിലവിൽ പരമാവധി മൂന്ന് ദിവസം വരെയാണ് പണം തിരികെ ലഭ്യമാക്കാനുള്ള സമയ പരിധി. എന്നാൽ സൂപ്പർ ആപ്പ് വഴി ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കുവാനുള്ള സൗകര്യം കൂടി ഒരുങ്ങും. ഇത് ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം കൂടുതൽ സൗകര്യപ്രദവും വേഗത്തിലുമാക്കും.
യാത്രക്കാർക്ക് കൂടുതൽ സൗകര്യവും പ്രതീക്ഷയുമാണ് സൂപ്പർ ആപ്പ്. നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ടതായി വരുന്നു. ട്രെയിൻ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പുതിയ സൂപ്പർ ആപ്പ് പുറത്തിറക്കുന്നത്. ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ആണ് ട്രെയിൻ യാത്രക്കാർ ഇപ്പോൾ കുടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇതിനകം ഈ ആപ്പിന്റെ ഡൗൺലോഡ് 110 കോടിയിലധികം പിന്നിട്ടിരിക്കുകയാണ്. റിസർവ്ഡ് വിഭാഗത്തിൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഏക പ്ലാറ്റ്ഫോം ഇതാണ്.
2023 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം റെയിൽ കണക്ട് വഴി 560,000 ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ടിക്കറ്റുകൾ ഐആർസിടിസി വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്തിട്ടുണ്ട്. റെയിൽ കണക്ട് കഴിഞ്ഞാൽ തൊട്ടടുത്ത ജനപ്രിയ റെയിൽവേ ആപ്പ് യുടിഎസ് ആണ്. പ്ലാറ്റ്ഫോം ടിക്കറ്റുകളും സീസൺ പാസുകളും വാഗ്ദാനം ചെയ്യുന്ന യുടിഎസ് ആപ്പ് ഒരു കോടിയിലധികം ഡൗൺലോഡുകൾ പിന്നിട്ടുവെന്നാണ് റയിൽവെയുടെ കണക്ക്. ഇനി സൂപ്പർ ആപ്പ് നിലവിൽ വന്നാല്‍ കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക്. എല്ലാ ആവശ്യങ്ങൾക്കും വിവിധ ആപ്പുകളെ ആശ്രയിക്കാതെ ഒരേ കുടക്കീഴിൽ സേവനങ്ങൾ ലഭ്യമാകുന്നത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ചെയ്യും.
Keywords: News, National, New Delhi, Indian Railway, Super App, Train, Technology, Indian Railways To Launch All-in-One 'Super App' For Passengers.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.