ഡെല്‍ഹി: (www.kvartha.com 24.11.2014) പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഒരുമാസം നീളുന്ന സമ്മേളനം ഡിസംബര്‍ 24 ന് അവസാനിക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിപക്ഷ പാര്‍ട്ടികളോട് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കാമെന്ന് അഭ്യത്ഥിക്കുകയുണ്ടായി.
അതേസമയം ഇന്‍ഷുറന്‍സ് ബില്‍ നടപ്പാക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന് പുറത്ത് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ഞായറാഴ്ച പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യനായിഡു വിളിച്ച ചേര്‍ത്ത സര്‍വകക്ഷി യോഗവും തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചിരുന്നു. ആരോപണം നേരിടുന്ന നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ത്തി സഭ പ്രക്ഷുബ്ധമാക്കാനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്. അതേസമയം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് ലോക്‌സഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് സര്‍ക്കാരിന് തടസമാകില്ല.
ഈ ശീതകാല സമ്മേളനത്തില്‍ 67 ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഷൂറന്‍സ് നിയമഭേദഗതി ബില്ലിനൊപ്പം നിര്‍ദിഷ്ട ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍, ചരക്ക് സേവന നികുതിയടക്കമുള്ള ബില്‍ എന്നിവ സര്‍ക്കാര്‍ അവതരിപ്പിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ല് കഴിഞ്ഞ സമ്മേളനത്തില്‍ ഇരുസഭകളും പാസാക്കിയെങ്കിലും ബില്ലിന് ആവശ്യമായ അംഗീകാരം നിയമസഭകളില്‍ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷാ വിഷയവും ഇത്തവണ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടിപ്പിച്ച കാര്യവും പ്രധാനമന്ത്രി ഇരുസഭകളെയും സമ്മേളനത്തില്‍ അറിയിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു
Keywords: Indian Parliament's Winter Session: What to Watch, New Delhi, Prime Minister, Narendra Modi, Congress, Allegation, Cabinet, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.