Flag | സമുദ്രത്തിന്റെ അടിയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ്; വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ 76 -ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ വെള്ളത്തിനടിയില്‍ ദേശീയ പതാക പിടിച്ച് അഭിവാദ്യം ചെയ്തുകൊണ്ട് ദേശസ്‌നേഹം പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
      
Flag | സമുദ്രത്തിന്റെ അടിയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ്; വീഡിയോ വൈറല്‍

'സ്വാതന്ത്ര്യ ദിനത്തില്‍ തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപം ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വെള്ളത്തിനടിയില്‍ ദേശീയ പതാക ഉയര്‍ത്തി' എന്ന അടിക്കുറിപ്പോടെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ-യാണ് ആകര്‍ഷകമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഏഴ് സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നാല് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ പതാക പിടിച്ചിരിക്കുന്നതും ദേശീയ പതാകയെ സല്യൂട് ചെയ്യുന്നതും കാണാം. ഇവരില്‍ ഒരു ഗാര്‍ഡ് അംഗം പതാകയും പിടിച്ചിരിക്കുന്നതും ബാക്കിയുള്ളവര്‍ സല്യൂട് ചെയ്യുന്നതുമാണ് കാണാന്‍ കഴിയുന്നത്. വീഡിയോ നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ധീരമായ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Indian Coast Guard hoists national flag underwater on Independence Day, Underwater, Rameshwaram, Tamil Nadu, Saluting, National, Flag, Seven-Second, Video, Shows, Guard members, Holding, Salute, National flag, News, Malayalam News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia