ഡെല്‍ഹി: (www.kvartha.com 29/01/2015) 2016 ലെ ട്വന്റി 20 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ദുബൈയില്‍ ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നു വരെ വിവിധ വേദികളിലായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയത് ഇന്ത്യയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ സമ്പ്രദായം ഏര്‍പെടുത്തുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. സൂപ്പര്‍ ഓവര്‍ സമ്പ്രദായം പിന്‍വലിക്കാനുള്ള നേരത്തെ എടുത്ത തീരുമാനം ഐസിസി റദ്ദാക്കി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിന്റെ മാനദണ്ഡം പരിഷ്‌കരിക്കാനും തീരുമാനമായി. ഒരു ലോകകപ്പ് മത്സരത്തില്‍ നിന്ന് മാത്രമായിരിക്കും സസ്‌പെന്‍ഡ് ചെയ്യപ്പെടുക.
2019 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന ലോകകപ്പിന് ഇംഗ്ലണ്ട് ആയിരിക്കും ആതിഥ്യം വഹിക്കുക . 2017 ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഓഗസ്റ്റ് നാല് മുതല്‍ 27 വരെ നടക്കുന്ന വനിതാ ലോകകപ്പിനും ഇംഗ്ലണ്ട് തന്നെയാണ് ആതിഥ്യം വഹിക്കുന്നത്.
അതേസമയം 2016 ജനുവരി 22 മുതല്‍ 14 വരെ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിന് ആതിഥ്യം
വഹിക്കുന്നത് ബംഗ്ലാദേശായിരിക്കും.

Keywords: India to host Twenty20 World Cup in March-April 2016: ICC, New Delhi, Dubai, England, Suspension, Bangladesh, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.