Air Patrols | യാങ്‌സിയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം; യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്‍ഡ്യന്‍ സേന; എയര്‍ പട്രോളിംഗും ശക്തം

 


ന്യൂഡെല്‍ഹി: (www.kvartha.com) അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്‌സിയില്‍ ഇന്‍ഡ്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിര്‍ത്തി ലംഘനമുണ്ടായെന്നും റിപോര്‍ടുണ്ട്.

ഇതോടെ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഇന്‍ഡ്യന്‍ സേന നിര്‍ബന്ധിതരായെന്നും ചൈനയുടെ വ്യോമാതിര്‍ത്തി ലംഘനം തടയാന്‍ അതിര്‍ത്തിയില്‍ ഇന്‍ഡ്യ എയര്‍ പട്രോളിങ് ശക്തമാക്കിയെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു.

Air Patrols | യാങ്‌സിയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം; യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്‍ഡ്യന്‍ സേന; എയര്‍ പട്രോളിംഗും ശക്തം

നിയന്ത്രണരേഖയ്ക്കു സമാന്തരമായി ഡ്രോണുകള്‍ പറക്കുന്നത് ഇന്‍ഡ്യയ്ക്ക് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും ഇന്‍ഡ്യന്‍ അതിര്‍ത്തി കടന്ന് പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും റഡാര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വടക്കുകിഴക്കന്‍ പ്രദേശത്തെ നിയമന്ത്രണമേഖലയില്‍ ചൈനീസ് ഡ്രോണുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുണ്ടെന്ന റിപോര്‍ടിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളിലും നിരവധി തവണ യുദ്ധവിമാനങ്ങള്‍ വ്യോമസേന തയാറാക്കി നിര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

ഈ മാസം ഒമ്പതിന് അരുണാചലിലെ തവാങ്ങില്‍ ഇന്‍ഡ്യ - ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെയാണ് അതിര്‍ത്തി വീണ്ടും കലുഷിതമായത്. സംഭവത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് നിസാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷമേഖലയില്‍ നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം. സംഭവത്തെ തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച നടത്തി.

2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാകിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്‍ഡ്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍കാര്‍ വിഷയത്തെ കാണുന്നത്.

തവാങ് മേഖലയില്‍ ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്‍ഡ്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികര്‍ കൈയേറാന്‍ ശ്രമിച്ചത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.

Keywords: India Starts Combat Air Patrols Over Arunachal Amid China Tension: Sources, New Delhi, News, Clash, Report, Military, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia