ദേശീ­യ യു­ദ്ധ സ്­മാ­ര­ക­ത്തി­ന് ഇ­ന്ത്യാ­ഗേ­റ്റ് അനു­യോ­ജ്യം: ആന്റ­ണി

 


ദേശീ­യ യു­ദ്ധ സ്­മാ­ര­ക­ത്തി­ന് ഇ­ന്ത്യാ­ഗേ­റ്റ് അനു­യോ­ജ്യം: ആന്റ­ണി
ന്യൂ­ഡല്‍­ഹി: ദേശീയ യുദ്ധസ്മാരകം പണിയുന്നതിന് ഏറ്റവും യോജിച്ച സ്ഥലം ഇന്ത്യാഗേറ്റ് തന്നെയാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പാകിസ്ഥാനെതിരായ 1971ലെ യു­ദ്ധവി­ജ­യ­ത്തിന്റെ നാല്‍പ്പത്തിയൊന്നാം വാര്‍ഷി­ക­ത്തില്‍ അമര്‍­ജ­വാന്‍ ജ്യോ­തി­യില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനെ കുറിച്ച് പഠി­ക്കാന്‍ മന്ത്രിമാരും മൂന്ന് സൈനിക മേധാവികളുമടങ്ങുന്ന സമിതിയെ പ്രധാനമന്ത്രിയാണ് നിയമിച്ചത്. യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭയുടെ മുന്നിലെത്തുന്നതിന് മുമ്പ് കേന്ദ്രനഗരവികസന മ­ന്ത്രാലയം ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയി­ട്ടുണ്ടെന്നും ആന്റ­ണി വ്യ­ക്ത­മാക്കി.

ഇന്ത്യാ­ഗേ­റ്റില്‍ യുദ്ധസ്മാരകം നിര്‍മ്മിക്കു­ന്ന­തില്‍ എ­തിര്‍പ്പുമാ­യി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എ­തിര്‍പ്പ് അറിയിച്ചു കൊണ്ട് ഷീലാ ദീക്ഷിത് കേന്ദ്ര പ്രതിരോധ മന്ത്രിക്കും ആഭ്യന്തര മന്ത്രി സു­ശീല്‍ കു­മാര്‍ ഷിന്‍ഡെയ്ക്കും വെവ്വേറെ ക­ത്തു നല്‍കിയിരുന്നു. സ­ഞ്ചാ­രി­ക­ളു­ടെയും ജ­ന­ങ്ങ­ളു­ടെയും സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന ത­ര­ത്തില്‍ സ്­മാ­ര­ക­ത്തി­ന്റെ സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങള്‍ ന­ട­ത്തേ­ണ്ടി വ­രു­മെ­ന്ന് കാ­ണി­ച്ചാ­ണ് ഷീ­ല­ദീ­ക്ഷി­ത്ത് ക­ത്തെ­ഴു­തി­യി­ട്ടു­ള്ളത്.

Keywords:  National, Minister, A.K Antony, India Gate appropriate for National martyrs memorial, War, India gate, 1971, Sheela Deekshith,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia