വിവാ­ദ സിനി­മ ഇ­ന്ത്യ നി­രോ­ധിച്ചു

 


വിവാ­ദ സിനി­മ ഇ­ന്ത്യ നി­രോ­ധിച്ചു
ന്യൂഡല്‍ഹി: ഇ­സ്ലാ­മി­നെ­യും, മുസ്ലീം സമുദാ­യ­ത്തെയും അ­വ­ഹേ­ളി­ക്കു­ന്ന വിവാ­ദ സിനിമ 'ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്' ഇന്ത്യയില്‍ നിരോധിച്ചു. ചിത്രം യു­ട്യൂ­ബില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സൈ­റ്റ് അ­ധി­കൃ­ത­രോട് ആവശ്യ­പ്പെ­ട്ടി­ട്ടുണ്ട്. ചിത്രത്തിനെതിരായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറി­യി­ക്കും.

സിനിമയ്‌­ക്കെതിരെ കഴിഞ്ഞ ദിവസം ചെ­ന്നൈ­യിലും രാ­ജ്യ­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളി­ലും പ്രതിഷേധമുയര്‍ന്നിരുന്നു. ചിത്രം നിരോധിക്കാന്‍ ആ­വ­ശ്യമായ നടപടിയെടുക്കണമെന്ന് ജമ്മുകാശ്മീര്‍ സര്‍­ക്കാ­രും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരു­ന്നു.

അമേരിക്കയു­ടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചി­ത്രം ലഭ്യ­മാ­കുന്ന­ത് ത­ട­യു­മെന്ന് യൂ­ട്യൂബ് വ്യക്ത­മാ­ക്കി­യെ­ങ്കിലും ചിത്രം പൂര്‍­ണ­മാ­യി യു­ട്യൂ­ബില്‍ നിന്ന് പിന്‍വലിക്കണമെന്ന വൈറ്റ് ഹൗസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഗൂഗിള്‍ തള്ളിയിരുന്നു. അറ­ബ് രാ­ജ്യ­ങ്ങ­ളിലും ലോ­ക­ത്തി­ന്റെ നാ­നാ ഭാ­ഗ­ങ്ങ­ളിലും വിവാ­ദ സി­നി­മ­യ്‌­ക്കെ­തി­രെ പ്ര­തി­ഷേ­ധം ആ­ളി­ക­ത്തു­ക­യാണ്.

Keywords: Innocence of Islam, Movie, Bans, India, Youtube, Google, New delhi, America, White house, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia