ഇന്തോ- അമേരിക്കന്‍ ആണവകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

 


ന്യൂഡല്‍ഹി:  (www.kvartha.com 26/01/2015) മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ അമേരിക്കന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയില്‍ ആണവകരാറുമായി ബന്ധപ്പെട്ട നിര്‍ണായകതീരുമാനമുണ്ടായതായി ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഇന്തോ- അമേരിക്കന്‍ ആണവകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

ആണവ ബാധ്യതയ്ക്കായി ഇന്‍ഷുറന്‍സ് നിധി രൂപികരിക്കാന്‍ ധാരണയായും ആണവ ബാധ്യതകള്‍ സംബന്ധിച്ച ഭിന്നതകള്‍ പരിഹരിച്ചതായും ഒബാമ അറിയിച്ചു. പ്രതിരോധ മേഖലയിലുള്ള സഹകരണ കരാര്‍ അടുത്ത പത്തു വര്‍ഷത്തേക്കു കൂടി പുതുക്കാനും നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ധാരണയായി. ഐക്യരാഷ്ടസഭയിലെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിന് പിന്തുണ നല്‍കുമെന്നും അമേരിക്ക ഉറപ്പു നല്‍കി. ആണവ കരാര്‍ സംബന്ധിച്ച് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായി ഒബാമ അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ആണവകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
അമേരിക്കയുമായുള്ള വാണിജ്യ സഹകരണ ദൃഢമാക്കുമെന്നും ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും പ്രതിരോധ മേഖലയിലെ സഹകരണത്തിന് ധാരണയായതായും മോദി പറഞ്ഞു.അതേസമയം ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.

ഊര്‍ജ്ജം, വ്യാപാരം , പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലുള്ള സഹകരണത്തിനാണ് ഈ കൂടിക്കാഴ്ച്ചയില്‍ ധാരണയായത്.


Also Read:
പെരിയയിലെ വാഹനാപകടം; പരിക്കേറ്റ രണ്ടര വയസുകാരനും മരിച്ചു
Keywords:  India, America, Nuclear, New Delhi, Discuss, Narendra Modi, Barack Obama, Insurance, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia