2 കോടിയുടെ സംഭാവന: എ എ പിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

 


ഡെല്‍ഹി: (www.kvartha.com 11/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന്റെ ആഹ്ലാദത്തിനിടെ ആം ആദ്മിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പാര്‍ട്ടിക്ക് രണ്ടു കോടി രൂപ സംഭാവനയായി ലഭിച്ചതിന്റെ വിശദീകരണം നല്‍കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്.

ഫെബ്രുവരി 16നകം വിശദീകരണം  നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.  നാല് വ്യാജ കമ്പനികളില്‍ നിന്നായി എ.എ.പിയ്ക്ക് രണ്ടു കോടി രൂപയുടെ ഫണ്ട് ലഭിച്ചുവെന്ന ആം ആദ്മിയിലെ മുന്‍ നേതാക്കളുടെ സംഘടനയായ എ.എ.പി വോളന്റീര്‍ മഞ്ചിന്റെ ആരോപണത്തിലാണ് ആദായവകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

2 കോടിയുടെ സംഭാവന: എ എ പിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്കമ്പനികളുടെ പേരില്‍  ഒരേ ദിവസം ഒരേസമയത്ത് 50 ലക്ഷം രൂപ വീതമുള്ള രണ്ടുകോടി രൂപയാണ് എ.എ.പിക്ക് ലഭിച്ചതെന്നാണ് ആരോപണം.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയെങ്കിലും പ്രസ്തുത കമ്പനികളൊന്നും തന്നെ ഒരു രൂപയുടെ പോലും ബിസിനസ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ആം ആദ്മിയുടെ അക്കൗണ്ടിലാണ് കമ്പനിയുടെ പേരില്‍ പണം നിക്ഷേപിച്ചത്.

എന്നാല്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം എ.എ.പി നേതാക്കള്‍ അപ്പോള്‍ തന്നെ
നിഷേധിച്ചിരുന്നു. ഏത് അന്വേഷണം നേരിടാനും തങ്ങള്‍ തയ്യാറെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ ഉറങ്ങിപ്പോയ യുവാവിനെ കൊള്ളയടിച്ചു

Keywords:  Income Tax Department sends notice to AAP over donation row,  New Delhi, Allegation, Notice, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia