'തെരഞ്ഞെടുപ്പിന് തോല്‍ക്കാന്‍ കാരണം ദളിത് വിഭാഗങ്ങളാണെന്നാരോപിച്ച് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ മര്‍ദനം; തുടര്‍ന്ന് നിലത്ത് തുപ്പിക്കുകയും അത് നക്കിയെടുപ്പിക്കുകയും ചെയ്തു'; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
Dec 13, 2021, 14:12 IST
ഔറംഗാബാദ്: (www.kvartha.com 13.12.2021) തെരഞ്ഞെടുപ്പിന് തോല്‍ക്കാന്‍ കാരണം ദളിത് വിഭാഗങ്ങളാണെന്നാരോപിച്ച് യുവാക്കളെ സ്ഥാനാര്‍ഥി മര്‍ദിച്ചതായി പരാതി. നിലത്ത് തുപ്പിക്കുകയും അത് നക്കിയെടുപ്പിക്കുകയും ചെയ്തുവെന്നും ആരോപണം. വീഡിയോ വൈറലായതിന് പിന്നാലെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
ബിഹാറിലെ ഔറംഗാബാദില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ബല്‍വന്ത് സിങ്ങാണ് അറസ്റ്റിലായത്. പഞ്ചായത്ത് തലവന്‍ തെരഞ്ഞെടുപ്പിലേക്ക് ബല്‍വന്ത് സിങ് മത്സരിച്ചിരുന്നു. എന്നാല്‍ തോറ്റുപോയി. താന്‍ തോല്‍ക്കാന്‍ കാരണം ദളിത് വിഭാഗങ്ങളാണെന്നാണ് ഇയാളുടെ ആരോപണം. തുടര്‍ന്ന് വോട് ചെയ്യാന്‍ താന്‍ പണം നല്‍കിയതായി പറയുന്ന രണ്ടുപേരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തനിക്ക് വോട് ചെയ്യാനായി ഇരുവര്‍ക്കും പണം നല്‍കിയെന്നും എന്നാല്‍ രണ്ടുപേരും തനിക്ക് വോട് ചെയ്തില്ലെന്നും ബല്‍വന്ത് സിങ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. രണ്ടുപേരോടും അസഭ്യം പറഞ്ഞതിനുശേഷം ശിക്ഷയായി സിറ്റ് അപ് ചെയ്യിക്കുന്നതും കാണാം.
ഒരാളെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്ത് തുപ്പിക്കുകയും അത് നക്കിയെടുപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോ വൈറലായതോടെ ഇരുവരും മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന വിശദീകരണവുമായി ബല്‍വന്ത് സിങ് രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഇരുവര്‍ക്കും പണം നല്‍കിയത് സംബന്ധിച്ച് വീഡിയോയില്‍ ആദ്യം പറയുന്നത് ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കാന്തേഷ് കുമാര്‍ മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് ബല്‍വന്തിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മിശ്ര അറിയിച്ചു.
Keywords: In Video, Dalit Man In Bihar Made To Do Sit-Ups, Lick Spit, Bihar, Attack, Police, Arrested, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.