കണക്കിന് 90 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി പറയുന്നു ത്രികോണത്തിന് 4 വശങ്ങളെന്ന്

 


അഹമ്മദാബാദ്: (www.kvartha.com 30.06.2016) ഗുജറാത്തിലെ പത്താം ക്ലാസ് കണക്കുപരീക്ഷയിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തി. നേരത്തെ, ബിഹാറിലെ 12-ാം ക്ലാസ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ആദ്യ റാങ്കുകാരില്‍ പലരും പുന: പരീക്ഷയില്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഗുജറാത്തിലും അതേ സ്ഥിതിയാണ് കാണുന്നത്.

കണക്കില്‍ ഒബ് ജക്ടീവ് വിഭാഗത്തില്‍ 90 ശതമാനവും 95 ശതമാനവും മാര്‍ക്ക് നേടിയ പല വിദ്യാര്‍ത്ഥികള്‍ക്കും സബ്ജക്ടീവ് പരീക്ഷയില്‍ പൂജ്യം മാര്‍ക്കായിരുന്നു ലഭിച്ചത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയത്.

ഹിയറിങ്ങിനു വിളിച്ച 500 വിദ്യാര്‍ഥികളോടു കണക്കിലെ അടിസ്ഥാന ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പല അധ്യാപകരും ഞെട്ടിപ്പോയി. ഇതില്‍ ഒരു വിദ്വാന്‍ ത്രികോണത്തിന് നാലുവശങ്ങള്‍ ഉണ്ടെന്നാണ് പറഞ്ഞത്. ത്രികോണവും വൃത്തവും കാട്ടി ഇതിലേതാണ് ത്രികോണമെന്ന് ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്കു ഉത്തരമറിയില്ല. രണ്ടക്ക നമ്പര്‍ ഗുണിക്കാനും കുറയ്ക്കാനുമുള്ള ചോദ്യങ്ങള്‍ക്കും പലരും തെറ്റായ ഉത്തരമാണ് നല്‍കിയത്. ചിലര്‍ തങ്ങള്‍ക്ക് അറിയില്ലെന്നു പറഞ്ഞു. മേയ് 24നായിരുന്നു പരീക്ഷാഫലം പുറത്തുവന്നത്. എന്നാല്‍ കൃത്യതയില്ലാത്തതിനെ തുടര്‍ന്ന് ഇത്രയും പേരുടെ ഫലം തടഞ്ഞുവെക്കുകയായിരുന്നു.

ഹിയറിങ്ങിനെത്തിയ പല വിദ്യാര്‍ത്ഥികളും പരീക്ഷാ ഹാളില്‍ സിസിടിവിക്കു മുന്നില്‍നിന്ന് ക്യാമറയെ മറച്ച് അധ്യാപിക തങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞുതന്നതായി വെളിപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും ഹിയറിങ്ങിനെത്തിയിരുന്നു. അതേസമയം, പരീക്ഷ കഴിഞ്ഞിട്ട് മൂന്നു മാസമായതിനാല്‍ തങ്ങള്‍ക്ക് പാഠഭാഗങ്ങള്‍ മറന്നുപോയെന്നായിരുന്നു ചില വിദ്യാര്‍ഥികള്‍ ആദ്യം പറഞ്ഞത്. പിന്നീട് സത്യം പറയുന്നവരെ പിന്തുണയ്ക്കുമെന്ന് ജൂറി പറഞ്ഞതോടെ ചില കുട്ടികള്‍ സത്യാവസ്ഥ തുറന്നുപറയുകയായിരുന്നു.

കണക്കിന് 90 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി പറയുന്നു ത്രികോണത്തിന് 4 വശങ്ങളെന്ന്കണക്ക് വിഷയത്തിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയതെന്ന് ഹിയറിങ് നടത്തിയ ജൂറി ബോര്‍ഡ് ചെയര്‍മാന്‍ എം.എ.പത്താന്‍ അറിയിച്ചു. ചില പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടിരുന്നില്ല. ലംബാദിയ, (സബര്‍കാന്ത), ഛോയ്‌ല (ആരാവല്ലി), ഭിക്കാപുര്‍ (ഛോട്ട ഉദേപുര്‍) എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഫലത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Also Read:
മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കല്‍: എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള 6 എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു
Keywords: In Gujarat, many in Class X don't know shape of triangle, but got 90% in maths objectives, Hearing, Exam Hall, Result, Ahmedabad, Bihar, Teachers, Parents, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia