കോര്‍പ്പറേറ്റ് പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

 


ന്യൂഡല്‍ഹി:  (www.kvartha.com 02/02/2015) രാജ്യത്തെ വ്യവസായ പ്രമുഖരും ഉന്നതഉദ്യോഗസ്ഥരും കൂട്ടത്തോട ബിജെപിയിലേക്ക്. തുടക്കമെന്ന നിലയില്‍ ഞായറാഴ്ച മാത്രം നൂറിലേറെ കോര്‍പ്പറേറ്റ് പ്രമുഖരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

ഇത്രയധികം കേര്‍പ്പറേറ്റുകള്‍ ഒരുമിച്ച് ഒരു പാര്‍ട്ടിയിലേക്കു ചേക്കേറുന്നതു ഇന്ത്യാചരിത്രത്തില്‍ ഇതാദ്യമായെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ഭാരതീയ ജനത യുവ മോര്‍ച്ച പ്രസിഡന്റ് അനുരാഗ് താക്കൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോര്‍പ്പറേറ്റുകളുടെ ബി.ജെ.പി പ്രവേശം.

ഞായറാഴ്ച ബിജെപിയിലേക്ക് ചേക്കേറിയ കോര്‍പ്പറേറ്റ് പ്രമുഖര്‍ കേവലം ഒരു പാര്‍ട്ടിയിലേക്കല്ല വന്നത്. മറിച്ച് ഒരു കുടുംബത്തിലേക്കുള്ള രംഗപ്രവേശമാണിത്. ബിജെപി ഒരുക്കിയ സ്വീകരണപരിപാടിയില്‍ അമിതി ഷാ അഭിപ്രായപ്പെട്ടു.

'100 സി.ഇ.ഒമാര്‍ ബി.ജെ.പി അംഗങ്ങളായി. ലുഫ്താന്‍സയുടെ പെര്‍വീസ് അലാംഗിര്‍ ഖാന്‍, ഖത്തര്‍ എയര്‍വൈസ് തലവന്‍ ഹെന്‍ട്രി മോസസ്, എ.ടി ആന്റ് ടിയുടെ നീത അഗര്‍വാള്‍, എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.' ബി.ജെ.പി പ്രസ്താവനയില്‍ അറിയിച്ചു.

കോര്‍പ്പറേറ്റ് പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
ജഗ്പ്രീത് ലംബ (എയ്‌ക്കോന്‍ ഗ്രൂപ്പ്), കപില്‍ കുമാരിയ (കോര്‍പ്പറേറ്റ് അലൈന്‍സ് ഗ്രൂപ്പ്), അനില്‍ പരാശര്‍ (ഇന്റര്‍ഗ്ലോബ് ടെക്‌നോളജിസ്), നവീന്‍ തല്‍വാര്‍(ഓര്‍ത്തോപീഡിക് സര്‍ജന്‍, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍), പ്രമുഖ അഭിഭാഷകന്‍ രാജീവ് ത്യാഗി, റീഡിഫ് യു.എസ്., കാനഡ വിഭാഗം തലവന്‍ രാജീവ് ബാംബ്രി തുടങ്ങിയവരും ബി.ജെ.പിയില്‍ ചേര്‍ന്നവരുടെ ലിസ്റ്റിലുണ്ട്.

2016 ഏപ്രില്‍ മുതല്‍ ജി.എസ്.ടി യാഥാര്‍ത്ഥ്യമാവുമെന്ന് ഷാ കോര്‍പ്പറേറ്റുകളെ അഭിസംബോധന ചെയ്തു പറഞ്ഞു.

രാജ്യത്തിന്റെ ബിസിനസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, ഖനന ഓര്‍ഡിനന്‍സ്, എന്നീ പദ്ധതികളിലൂടെ മോഡി സര്‍കാരിന് സാധിച്ചെന്നും ലോകവ്യാപകമായി വ്യാപാരരംഗത്ത് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ വ്യാപാരമേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാക്കാന്‍ ഇന്ത്യയ്ക്കാകുമെന്നും ഷാ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ പദ്ധതികളുടെ തുടര്‍ച്ചയെന്നോണം രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ രംഗത്തുവരണമെന്നും ഷാ കൂട്ടിചേര്‍ത്തു
Also Read: 
നിര്‍മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് വൈന്‍ ഷോപ്പ് ഉടമ മരിച്ചു
Keywords:  BJP, New Delhi, President, India, Family, Report, Narendra Modi, Government, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia