'ഒരേ ഫ്‌ലാറ്റ് ഒന്നിലധികം പേർക്ക് വിറ്റ് തട്ടിപ്പ്; 1,000 കോടി രൂപയുടെ അഴിമതി'; 30 ലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
Mar 26, 2022, 11:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.03.2022) നോയിഡയിലെ ഫ്‌ലാറ്റുകള്‍ വില്‍ക്കാനെന്ന വ്യാജേന 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിന് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ താമസക്കാരനുമായ യുവാവിനെ അറസ്റ്റ് ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു. പിയൂഷ് തിവാരി എന്ന പുനീത് ഭരദ്വാജ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ ഫ്‌ലാറ്റ് ഒന്നിലധികം പേര്‍ക്ക് വില്‍ക്കുകയും അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രെജിസ്റ്റര്‍ ചെയ്തതോടെ നാസിക്കിലേക്ക് രക്ഷപ്പെടുകയായിരുന്നു.
'ഡെല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ 30-ലധികം തട്ടിപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പിയൂഷിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിയൂഷ് തിവാരി നാസികിലുണ്ടെന്ന് ഞായറാഴ്ചയാണ് സൂചന ലഭിച്ചത്. അവിടെയെത്തി പിടികൂടുകയായിരുന്നു', ഡെപ്യൂടി പൊലീസ് കമീഷനര്‍ സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. ഇയാളുടെ ഭാര്യയും ഒന്നിലധികം തട്ടിപ്പ് കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
2011ല്‍ ബില്‍ഡറായാണ് ബിസിനസ് തുടങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ തിവാരി വെളിപ്പെടുത്തി. 2018 വരെ 15-20 കടലാസ് കംപനികളെ കൂട്ടി എട്ടോളം വലിയ കംപനികള്‍ ഉണ്ടാക്കിയതായി തിവാരി വെളിപ്പെടുത്തി. 2016ല്‍ ആദായനികുതി വകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി 120 കോടി രൂപ പിടിച്ചെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു. തിവാരി ആദ്യം ഡെല്‍ഹി-എന്‍സിആറില്‍ ഒരു പരസ്യ ഏജന്‍സി ആരംഭിച്ചു. പിന്നീട് ഏജന്‍സി വിറ്റ് നോയിഡയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാന്‍ പണം നിക്ഷേപിച്ചതായി പൊലീസ് അറിയിച്ചു.
Keywords: In 1,000 Crore Scam, Noida Man Sold Same Flats To Multiple People: Cops, Newdelhi, National, News, Top-Headlines, Man, Uttar Pradesh, Police, Arrested, Cash, Corruption, Raid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.