ADVERTISEMENT
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയില്‍ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ ക്രിക്കറ്റ് പേസ്ബൗളര്‍ ശ്രീശാന്ത്. ജീവിതത്തില്‍ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും അതിനെ തരണം ചെയ്യാനാകുമെന്ന് കരുതുന്നതായും ശ്രീശാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാതുവെപ്പില്‍ താന്‍ പങ്കാളിയല്ലെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിച്ച് കളഞ്ഞുപോയ അഭിമാനം വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിനെ അതിന്റെ യഥാര്‍ത്ഥ ആവേശത്തിലാണ് ഉള്‍ക്കൊണ്ടതെന്നും അതുകൊണ്ടുതന്നെ നാനാഭാഗത്തുനിന്നുമുള്ള പ്രശംസയ്‌ക്കൊപ്പം തന്നെ ഒരുപാട് പ്രഹരവും തനിക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അഭിഭാഷക റെബേക്ക ജോണ്‍ മുഖേന പുറത്തുവിട്ട
വാര്‍ത്താക്കുറിപ്പില്‍ ശ്രീശാന്ത് വ്യക്തമാക്കുന്നു.

Keywords: Innecence, Prove, Sreeshath, Court, New Delhi, Arrest, Cricket, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.