Criticism | ഔദ്യോഗിക വസതിയില്‍ നിന്നും ഡെല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ അനധികൃതമായി ഒഴിപ്പിച്ചതായി ആരോപണം; വീഡിയോ പുറത്തുവിട്ട് ഓഫീസ്

 
llegal eviction of Delhi CM Atishi’s belongings from official residence

Photo Credit: X / ANI

ADVERTISEMENT

● ഇവിടേക്ക് താമസം മാറ്റിയത് 2 ദിവസം മുമ്പ്
● ഇതിന് മുമ്പും വസതിയെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു

ന്യൂഡെല്‍ഹി: (KVARTHA) ഔദ്യോഗിക വസതിയില്‍ നിന്നും ഡെല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റ് (പി ഡബ്ല്യു ഡി) ഒഴിപ്പിച്ചതായി ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ തന്നെ സാധനങ്ങള്‍ പിഡബ്ല്യുഡി അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. ഡെല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.

Aster_MIMS


രണ്ടുദിവസം മുമ്പാണ് ഡെല്‍ഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. നേരത്തെ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. സംഭവത്തില്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.  വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. 


കെജ് രിവാള്‍ ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ഇതിനുമുമ്പും ബിജെപി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധി എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയ കെജ് രിവാള്‍ ഔദ്യോഗിക വസതിയില്‍ അത്യാഢംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. 'ഷീഷ് മഹല്‍' എന്നാണ് അവര്‍ ഈ വസതിയെ വിളിച്ചിരുന്നത്. ഈ വീട് കൈവിട്ടു പോകാതിരിക്കാനാണ് അതിഷിയെ ഇവിടേക്ക് താമസം മാറ്റിച്ചതെന്നും ബിജെപി ആരോപിക്കുന്നു.

ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ് രിവാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പിന്നാലെ  മുഖ്യമന്ത്രിപദം രാജിവെക്കുകയും അതിഷിയെ പദവിയിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കെജ് രിവാള്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു. മാതാപിതാക്കളെയും കൂട്ടി ഇവിടെനിന്നും ഇറങ്ങിപ്പോകുന്ന കെജ്രിവാളിന്റെ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതെല്ലാം കെജ് രിവാളിന്റെ അഭിനയമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

#Atishi #DelhiCM #PWD #Eviction #PoliticalControversy #AAP

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia