ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മല്‍സരിക്കില്ല: അരവിന്ദ് കേജരിവാള്‍

 


ന്യൂഡല്‍ഹി: മേയില്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഭൂരിഭാഗം ലോക്‌സഭ മണ്ഡലങ്ങളിലും പാര്‍ട്ടി മല്‍സരിക്കുമെങ്കിലും കേജരിവാള്‍ മല്‍സരിക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഞാന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. പാര്‍ട്ടിക്ക് വേണ്ടി ദേശീയ പ്രചാരണത്തിനിറങ്ങാന്‍ മാത്രമാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത് കേജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജരിവാള്‍.
ആം ആദ്മി പാര്‍ട്ടിയുടേയും പാര്‍ട്ടി നേതാക്കളേയും സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് കേജരിവാളിന്റെ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു. ഞങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. എന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഞങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയൂ.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മല്‍സരിക്കില്ല: അരവിന്ദ് കേജരിവാള്‍ഡല്‍ഹി ജലവകുപ്പിലെ ടാങ്കര്‍ മാഫിയകളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതായും കേജരിവാള്‍ അറിയിച്ചു.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി. ഗുജറാത്തില്‍ എല്ലാ സീറ്റുകളും ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Saturday made it clear that though his party would go all-out in their debut Lok Sabha elections in May this year, he will not be contesting the polls.
Keywords: Arvind Kejriwal, Aam Aadmi Party, Lok Sabha elections 2014, Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia