രാഷ്ട്രീയത്തില്‍ സജീവമായി തുടരും: കനിമൊഴി

 


രാഷ്ട്രീയത്തില്‍ സജീവമായി തുടരും: കനിമൊഴി
ന്യൂഡല്‍ഹി: താന്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന്‍ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച എം.പി കനിമൊഴി. തന്റെ പിതാവാണ്‌ തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്നും അതിനാല്‍ തന്നെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കനിമൊഴി വ്യക്തമാക്കി. ഡി.എം.കെ നേതൃത്വവുമായി ആലോചിച്ച് കേസിന്റെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. 6 മാസത്തെ തീഹാര്‍ ജയില്‍ വാസത്തിന്‌ ശേഷം ചെന്നൈയിലെത്തിയ കനിമൊഴിക്ക് ആഘോഷപൂര്‍വ്വമായ സ്വീകരണമാണ്‌ പാര്‍ട്ടി ഒരുക്കിയിരുന്നത്.

English Summery
New Delhi: DMK MP Kanimozhi, who was recently granted bail in the 2G spectrum allocation scam case, said on Sunday that she will continue with her political career.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia