റിനു ശ്രീനിവാസന്‍ വീണ്ടും ഫേസ് ബുക്കില്‍

 


റിനു ശ്രീനിവാസന്‍ വീണ്ടും ഫേസ് ബുക്കില്‍
മുംബയ്: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാര ദിനത്തില്‍ ബന്ദ് നടത്തിയതിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ കോട്ടയം കുമരകം സ്വദേശിനി റിനു ശ്രീനിവാസന്‍ വീണ്ടും ഫേസ് ബുക്കില്‍ സജീവമായി. ബന്ദിനെതിരേ ഷഹീന്‍ ദാദയാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. റിനു ഷഹീനിനെ പിന്തുണച്ച് ഫേസ് ബുക്കില്‍ തന്റെ കമന്റ് ഇടുകയായിരുന്നു. തന്റെ  പ്രതികരണം ശരിയായിരുന്നുവെന്നും അതില്‍നിന്ന് പിന്നോട്ടുപോകുന്നില്ലെന്നും റിനു പറഞ്ഞു.

ഫേസ്ബുക്ക് കമന്റിനെതിരെ ശിവസേനയുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഷഹീന്‍ ദാദയെയും റീനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. അറസ്റ്റിലായ പെണ്‍കുട്ടികളെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. സംഭവ ശേഷം ഇരുവരും ഫേസ് ബുക്കിനോടു വിടപറഞ്ഞിരുന്നു. എന്നാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചതോടെ റിനു ഫേസ് ബുക്കില്‍ സജീവമാകാന്‍ തീരുമാനിക്കുകയായിരുന്നു.

റിനു ഇപ്പോള്‍  ചെന്നൈ മ്യൂസിക് ലോഞ്ച് സ്‌കൂള്‍ ഒഫ് ഓഡിയോ ടെക്‌നോളജിയില്‍ സൗണ്ട് എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നിരിക്കുകയാണ്. ഇന്റര്‍വ്യൂ പോലുമില്ലാതെയാണ് റിനുവിന് പ്രവേശനം നല്‍കിയത്. രണ്ടു വര്‍ഷത്തെ കോഴ്‌സാണിത്.

അതിനിടെ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അറസ്‌റ് ചെയ്തതിന് പൊലീസ് സൂപ്രണ്ട് എസ്പി രവീന്ദ്ര സെന്‍ ഗോവന്‍ക്കറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധവും ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസിനെതിരെ നടപടിക്ക് സര്‍ക്കാര്‍ തയ്യാറായത്.

Key Words: Shutdown , Mumbai , Renu Srinivasan , Bal Thackeray , Shaheen Dhadha , Facebook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia