'ഞാൻ അമിത് ഷാ, ഞാൻ വന്നിരിക്കുന്നത് തൃണമുൽ കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ'
Dec 1, 2014, 11:31 IST
കൊൽക്കത്ത: (www.kvartha.com 01.12.2014) പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് കൊൽക്കത്തൈയിൽ അമിത്ഷായുടെ റാലി. 2016ലാണിവിടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ശാരദ അഴിമതിക്കേസിൽ കേന്ദ്രവുമായി ഇടഞ്ഞ മമതയെ ഒതുക്കാനാണ് ബിജെപി നേരത്തേ തന്നെ ബംഗാളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്.
ഞാൻ അമിത് ഷാ. ഞാൻ ബിജെപിയുടെ ഒരു എളിയ പ്രവർത്തകനാണ്. ഞാൻ വന്നിരിക്കുന്നത് തൃണമുൽ കോൺഗ്രസിനെ പശ്ചിമ ബംഗാളിൽ നിന്നും വേരോടെ പിഴുതെറിയാനാണ്- വിക്ടോറിയ ഹൗസിലെ വൻ ജനാവലിയെ സാക്ഷിയാക്കി അമിത് ഷാ പറഞ്ഞു.
ശാരദ അഴിമതിയും ബുർദ്വാൻ സ്ഫോടനവുമായിരുന്നു അമിത് ഷായുടെ പ്രസംഗത്തിലെ മുഖ്യ വിഷയങ്ങൾ. ശാരദ അഴിമതിയിൽ നിന്നും ലഭിച്ച പണം തൃണമുൽ നേതാക്കൾ ബുർദ്വാൻ സ്ഫോടനത്തിന് ഉപയോഗിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
KOLKATA: "I am Amit Shah. I am a small worker of the BJP and I have come to uproot the Trinamool Congress from West Bengal:" BJP president Amit Shah's second rally in West Bengal was virtually a battle cry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.