ഹൈദരാബാദ് സ്‌ഫോടനം: പ്രതികള്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയെന്ന്
Feb 25, 2013, 11:18 IST
ഹൈദരാബാദ്: നഗരത്തില്‍ പതിനാറുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിലെ പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി സൂചന. ഇതേത്തുടര്‍ന്ന് പോലീസും രഹസ്യാന്വേഷണവിഭാഗവും കന്യാകുമാരിയില്‍ വ്യാപക പരിശോധന നടത്തി. പ്രതികള്‍ കന്യാകുമാരി വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരമാണ് പോലീസിനു ലഭിച്ചത്.
കന്യാകുമാരിയിലെ ടൂറിസ്റ്റ് ഹോമുകളിലും ഹോട്ടലുകളിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിശോധന നടത്തിയതായി തൂത്തുക്കുടി ജില്ലാ പോലീസ് മേധാവി കണ്ണന്‍ അറിയിച്ചു. മധുര നഗരത്തിലും പരിശോധന നടന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് മൂന്നുപേര്‍ സൈക്കിളില്‍ സംശയാസ്പദ സാഹചര്യത്തില്‍ നീങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. മുപ്പതോളം പേരെ ചോദ്യം ചെയ്തുവരികയാണ്.
പ്രദേശത്ത് സൈക്കിള്‍ വില്‍ക്കുന്ന കടകളില്‍നിന്ന് അടുത്തിടെ സൈക്കിള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിനിടെ നേപ്പാളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ പിടിയിലായ രണ്ടുപേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബീഹാര്‍ പോലീസ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ആദം, സൊമാലിയന്‍ പൗരനായ അബ്ദുല്ല ഉമ്‌റാന്‍ മഖ്‌റാന്‍ എന്നിവരാണ് പിടിയിലായത്.
എന്നാല്‍ ആദത്തിന്റെ ഡ്രൈവിങ് ലൈസന്‍സില്‍ പറയുന്ന വിവരങ്ങളും മേല്‍വിലാസവും ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കറെ ത്വയിബ തനിക്ക് കത്തയച്ചതായി ആന്ധ്രാപ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡി അറിയിച്ചു.
ഇംഗ്ലീഷിലും ഉറുദുവിലുമുള്ള കത്ത് ശനിയാഴ്ചയാണ് തപാലില്‍ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരുടെ അടുത്ത ലക്ഷ്യം ബീഗം ബസാറാണെന്നും കത്തില്‍ പറയുന്നുണ്ട്. തിരക്കേറിയ മൊത്തക്കച്ചവട കേന്ദ്രമാണ് ബീഗം ബസാര്‍. കത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി റെഡ്ഡി പറഞ്ഞു.
Keywords: Hyderabad, Blast, Accused, Police, National, Laptop, Mobile, Andrapradesh, Letter, Hydarabad Native, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.