തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് തന്‍റെ പാത്രത്തിലെ ഭക്ഷണം നല്‍കി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥന്‍

 


ഹൈദരാബാദ്: (www.kvartha.com 20.05.2021) തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് തന്‍റെ പാത്രത്തിലെ ഭക്ഷണം നല്‍കി മാതൃകയായി
ഹൈദരാബാദില്‍ നിന്നുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. മഹേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് തന്‍റെ പാത്രത്തിലെ ഭക്ഷണം ഭവനരഹിതരായ കുരുന്നുകള്‍ക്ക് നല്‍കിയത്.

തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് തന്‍റെ പാത്രത്തിലെ ഭക്ഷണം നല്‍കി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥന്‍

രാത്രി പെട്രോളിങ് ഡ്യൂടിക്കായി പോകുകയായിരുന്ന മഹേഷ് കുമാര്‍ വഴിയരികിലിരുന്ന് ഭക്ഷണത്തിനായി യാചിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. തുടര്‍ന്ന് മഹേഷ് വണ്ടി നിര്‍ത്തി തന്റെ ഭക്ഷണം ഇവര്‍ക്ക് വിളമ്പി നൽകി. തെലുങ്കാന പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മഹേഷ്‌ കുമാറിനെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. നന്മയുടെയും മനുഷ്യത്വത്തിന്റെയും മുഖം എന്നാണ് പലരും കമന്‍റ് ചെയ്തത്.

Keywords:  News, Hyderabad, Police, Traffic, Food, Viral, Social Media, Twitter, India, National, Hyderabad cop offers food to homeless children from his lunchbox. Internet hearts viral video.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia