ഹൈദരാബാദ് സ്‌ഫോടനം: പൂനെ സ്‌ഫോടനകേസില്‍ പിടിയിലായവരെ വിട്ടുകിട്ടാന്‍ എന്‍.ഐ.എ

 


ന്യൂഡല്‍ഹി: പുനെ സ്‌ഫോടനക്കേസില്‍ പിടിയിലായി തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവരെ ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഡല്‍ഹി കോടതിയെ സമീപിച്ചു.

2012 ആഗസ്റ്റിലുണ്ടായ പുനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേകവിഭാഗം പിടികൂടിയ സയ്യ് മഖ്ബൂല്‍, ഇമ്രാന്‍ഖാന്‍ എന്നിവരെയാണ് എന്‍.ഐ.എ. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഹൈദരാബാദ് സ്‌ഫോടനം: പൂനെ സ്‌ഫോടനകേസില്‍ പിടിയിലായവരെ വിട്ടുകിട്ടാന്‍ എന്‍.ഐ.എസ്‌ഫോടനം നടന്ന ഹൈദരാബാദ് ദില്‍സുഖ്‌നഗറില്‍ 2012 ജൂലായില്‍ സയ്യ് മഖ്ബൂലും ഇമ്രാന്‍ ഖാനും എത്തിയിരുന്നുവെന്നാണ് എന്‍.ഐ.എ വാദം. പാകിസ്താന്‍ കേന്ദ്രമായുള്ള സംഘടനയുടെ സ്ഥാപകന്‍ റിയാസ് ഭട്കലിന്റെ ആവശ്യപ്രകാരമായിരുന്നത്രേ സന്ദര്‍ശനം.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി തിഹാര്‍ ജയിലധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: The national investigation agency approached Delhi High Court to get the alleged Indian Mujahidin activists who had been arrested in connection Pune blast to question in Hyderabad blats

Kewords:  N.I.A, Tihar jail, Mujahidin, Members,Question, Hyderabad, Bomb Blast, New Delhi, Custody, Police, Pakistan, Court, National,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia