ധീരമായി തോറ്റതിന് പ്രതിഫലം! മോഡി കിരണ്‍ ബേദിക്ക് ഭരണഘടന പദവി നല്‍കണമെന്ന് ബേദിയുടെ ഭര്‍ത്താവ്
Feb 10, 2015, 22:20 IST
ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ധീരമായി തോറ്റതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രതിഫലം ചോദിച്ച് കിരണ്‍ ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദി. ഏതെങ്കിലും ഭരണഘടന പദവി നല്‍കി കിരണ്‍ ബേദിയുടെ കഴിവ് പ്രയോജനപ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
കാഴ്ചപ്പാടുള്ള ഒരു നേതാവാണ് പ്രധാനമന്ത്രി. ദേശ നിര്‍മ്മാണത്തില്‍ കിരണ്‍ ബേദിയുടെ സേവനം അദ്ദേഹത്തിന് പ്രയോജനപ്പെടുത്താനാകും. ഏതെങ്കിലും ഭരണഘടന പദവിയില്‍ അവരെ നിയോഗിക്കണം ബ്രിജ് ബേദി പറഞ്ഞു.
രാഷ്ട്രീയം ഒരിക്കലും കിരണ്‍ ബേദിക്ക് യോജിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരണ്‍ ബേദി ഒരു രാഷ്ട്രീയക്കാരിയല്ല. ബിജെപിയാണ് അവരെ സമീപിച്ചത്. ബിജെപി പ്രചാരണത്തിന് ശക്തിപകരാന്‍ അന്ത്യ നിമിഷത്തിലാണ് അവരെ കൊണ്ടുവന്നത്. ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ മികവ് കാട്ടിയില്ല. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകരുമായി ഒരുമിച്ച് പോകാന്‍ ബേദിക്കായില്ല. സ്വന്തം കാലില്‍ വെടിവെക്കുന്നതിലാണ് അത് ഒടുക്കം എത്തിയത് ബേദി പറഞ്ഞു.
ഇത് അവിശ്വസനീയമാണ്. ബിജെപിക്ക് 70ല്‍ 3 സീറ്റുകള്‍. ഇത് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ബ്രിജ് ബേദി കൂടിച്ചേര്‍ത്തു.
SUMMARY: After the loss of BJP Chief Ministerial candidate Kiran Bedi from Krishna Nagar, her husband Brij Bedi on Tuesday said Prime Minister Narendra Modi should appoint her on some constitutional post to make best use of her abilities.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.