ഹുദ്ഹുദിനു പിന്നാലെ ദുരന്തം വിതയ്ക്കാന്‍ 'അശോഭ'യും എത്തുന്നു

 


ഡെല്‍ഹി: (www.kvartha.com 05.11.2014) അറബിക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ഹുദ് ഹുദ് ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി റിപോര്‍ട്ട്. ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രയിലും വിശാഖപട്ടണത്തും ജനജീവിതം താറുമാറാക്കിയിരുന്നു.

ഇപ്പോള്‍ ഇതാ അശോഭ എന്ന പേരില്‍ വീണ്ടും മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് വരാന്‍ പോകുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് 'അശോഭ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിനെ കുറിച്ചുള്ള സൂചനകള്‍ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ലഭിച്ചത്.

നവംബറിലെ രണ്ടാമത്തെ ആഴ്ചയോടെ 'അശോഭ' ചുഴലിക്കാറ്റ് ഹുദ് ഹുദ് സഞ്ചരിച്ച ആന്ധ്രാ തീരപ്രദേശമായ വിശാഖപട്ടണത്തിലൂടെ കടന്നു പോകുമെന്നാണ് വിവരം. ശ്രീലങ്കയാണ് പുതിയ ചുഴലിക്കാറ്റിന് 'അശോഭ' എന്ന പേര് നിര്‍ദേശിച്ചത് . ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണത്തിന് 1400 മുതല്‍ 1500 വരെ കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല  കാറ്റിന്റെ ശക്തിയും വര്‍ധിച്ചിരിക്കയാണ് . ചുഴലിപ്പിറവിക്ക് പറ്റിയ ഊഷ്മാവാണ് സമുദ്രോപരിതലത്തിലുള്ളത്.  ഇത്  ചുഴലിക്കാറ്റിന് വഴിവെക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍, 2015 മേയ് മാസങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ളതായി ഹൈദരാബാദ് ഐ.എം.ഡി ഡയറക്ടര്‍ കെ. സീതാറാമും അറിയിച്ചിട്ടുണ്ട്. ആന്ധ്ര ഉള്‍പ്പെടുന്ന ഒഡീഷ മുതല്‍ തമിഴ്‌നാട് വരെയുള്ള വടക്കന്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെ കുറിച്ചുള്ള ജാഗ്രതാ നിര്‍ദേശം നല്‍കും. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ചുഴലിക്കാറ്റ് കടന്നുപോകുന്ന ദിശ സ്ഥിരീകരിക്കുമെന്നും സിതാറാം വ്യക്തമാക്കി.
ഹുദ്ഹുദിനു പിന്നാലെ ദുരന്തം വിതയ്ക്കാന്‍ 'അശോഭ'യും എത്തുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷെയ്ക്ക് ബാവ അബുദാബിക്ക് മാനവികത പുരസ്‌കാരം സമ്മാനിച്ചു
Keywords: New Delhi, Report, Researchers, Hyderabad, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia