ട്രേഡ് യൂനിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം; പലയിടങ്ങളിലും വ്യാപക അക്രമം; മറ്റ് സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണം
Mar 28, 2022, 21:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) രാജ്യത്ത് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഡെല്‍ഹി, മുംബൈ, ബെന്‍ഗ്ലൂര്‍ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.
ചെന്നൈയില്‍ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാന്, കര്‍ണാടക, പശ്ചിമ ബന്‍ഗാള്‍, ഡെല്‍ഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡിഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ നിലയിലായിരുന്നു.
പണിമുടക്കിനോടനുബന്ധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമ സംഭവങ്ങളാണ് റിപോര്‍ട് ചെയ്യപ്പെട്ടത്. ഹര്‍ത്താലിന് സമാനമായിരുന്നു ആദ്യ ദിവസത്തെ പണിമുടക്ക്. സര്‍കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രടേറിയേറ്റില്‍ ആകെയുള്ള 4,828 ഉദ്യോഗസ്ഥരില്‍ സമര ദിവസം ഹാജരായത് ചീഫ് സെക്രടറിയടക്കം 32 പേര് മാത്രം.
ഭൂരിഭാഗം മന്ത്രിമാരും ഹാജരായിട്ടില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍കാര്‍ ഓഫിസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും കെ എസ് ആര് ടി സി അവശ്യ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമേ നടത്തിയുള്ളൂ. ടാക്സികളും ഓടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. ഓടിയ വാഹനങ്ങളെല്ലാം സമര അനുകൂലികള്‍ തടയുകയും ആക്രമിക്കുകയും ചെയ്തു.
നഗരങ്ങളില്‍ കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഗ്രാമീണ മേഖലകളില്‍ ഒട്ടുമിക്ക കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ യാത്ര നടത്തിയെങ്കിലും പലയിടങ്ങളിലും സമാരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്രയിലും ജോലിക്കെത്തിയവരെ തടഞ്ഞു.
തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് അടിച്ചു തകര്‍ത്തു. കോഴിക്കോട്ട് പൊലീസ് നോക്കിനില്‍ക്കെ സമരാനുകൂലികള്‍ ഓടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓടോറിക്ഷയുടെ കാറ്റാണ് അഴിച്ചുവിട്ടത്. യാത്രക്കാരനെ ഇറക്കിവിട്ടു.
കോതമംഗലം പിണ്ടിമന പഞ്ചായത്ത് ഓഫിസ് തുറക്കാനെത്തിയ പഞ്ചായത് സെക്രടറിയെ സമര അനുകൂലികള്‍ മര്‍ദിച്ചു. മലപ്പുറം തിരൂരില്‍ രോഗിയുമായി പോയ ഓടോറിക്ഷ ഡ്രൈവര്‍ക്കും മര്‍ദനമേറ്റു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ പൊതുജന ജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. എസ്എസ്എല്‍സി പരീക്ഷ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കുട്ടികള്‍ക്ക് സാധാരണ പോലെ തന്നെ സ്കൂളുകളിലേക്ക് പോകാനായി. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.
തമിഴ്നാട്ടില്‍ പണിമുടക്ക് ബസ് സര്‍വീസുകളെ കാര്യമായി ബാധിച്ചു. വിദ്യാര്‍ഥികളും ഓഫിസ് ജീവനക്കാരും സാധാരണക്കാരും ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ കുടുങ്ങി. തമിഴ്നാട് സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള 33 ശതമാനം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
ബസുകളുടെ സര്‍വീസുകള്‍ മുടങ്ങിയതാണ് ചെന്നൈ നഗരത്തെ പണിമുടക്കില്‍ കാര്യമായി ബാധിച്ചത്. കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
പണിമുടക്ക് ഡെല്‍ഹിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ മാത്രമാണ് ബാധിച്ചത്. രാജ്യ തലസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ മിക്കതും അടഞ്ഞു കിടന്നു. ഗതാഗതവും കട കമ്പോളങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു.
പശ്ചിമ ബന്ഗാളില് വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ റെയില്‍, റോഡ് ഉപരോധം നടത്തി. ജാദവ്പുര്‍, ദം ദം, ബറസാത്, ശ്യാംനഗര്‍, ബെല്‍ഗാരിയ, ജോയ്നഗര്‍, ദോംജൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുപാര്‍ടി പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാകുകളില്‍ പ്രതിഷേധം നടത്തി.
കൊല്കതയിലെ ഗോള്പാര്ക്, ലേക് ടൗണ്‍, ബാഗിഹാടി, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ റോഡ് ഉപരോധം ഏര്‍പെടുത്തി. ജാദവ്പൂരില് സമരാനുകൂലികളും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. വിവിധയിടങ്ങളില്‍ മാര്‍ചും നടത്തി. സംസ്ഥാനത്തിന്റെ മറ്റു ചിലയിടങ്ങളിലും റോഡ് ഉപരോധങ്ങള്‍ നടത്തി. റെയില്‍വേ ട്രാകിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ച് സമയം റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ വരുമ്പോള്‍ കൊടിവീശി ട്രാകിലിറങ്ങിയ രണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍കൂട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ വേഗത കുറച്ചായിരുന്നു ഓടിയിരുന്നത്.
സര്‍കാര്‍ ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും ബന്‍ഗാള്‍ സര്‍കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കാഷ്വല്‍ ലീവ് അനുവദിച്ചിട്ടില്ല. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ ഡയസ്നോണ്‍ ബാധമാകുമെന്നാണ് ബന്‍ഗാള്‍ സര്‍കാര്‍ അറിയിച്ചിട്ടുള്ളത്. പണിമുടക്കിന്റെ ആദ്യ ദിവസം സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല.
Keywords: How trade unions Bharat bandh strike is working out national wide, New Delhi, News, Politics, Harthal, Clash, Vehicles, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.