Tax Refund | ആദായ നികുതി റീഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? അടയ്‌ക്കേണ്ട അവസാന തീയതിയും കഴിഞ്ഞാല്‍ എന്തുസംഭവിക്കും?


ന്യൂഡെല്‍ഹി: (KVARTHA) ആദായനികുതി റിടേണ്‍ (Income Tax refund) സര്‍പ്പിക്കേണ്ട അവസാന തിയതി (Last Date) ജൂലൈ 31 ആണ്. നികുതിദായകര്‍ക്ക് ഓണ്‍ലൈനിലായും ഓഫ് ലൈനായും സമര്‍പ്പിക്കുന്നതിനുള്ള ഓപ്ഷനുകള്‍ (Option) ലഭ്യമാണ്. നികുതി ബാധ്യതയില്ലെങ്കിലും വരുമാനം അടിസ്ഥാന ഇളവ് പരിധി കഴിയുന്നവര്‍ ആദായ നികുതി റിടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വ്യത്യസ്ത നികുതി ഫയല്‍ ചെയ്യുന്നവര്‍ക്കായി ഏഴ് തരം ഐടിആര്‍ ഫോമുകളാണ് (ITR Forms) ഉള്ളത്. 2023-24 അസസ്മെന്റ് (Assessment) വര്‍ഷത്തേക്കുള്ള ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ ഫോം തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
അതിന് മുമ്പായി നികുതിദായകര്‍ അവരുടെ നികുതി റിടേണുകള്‍ എത്രയും വേഗം ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ തയാറാക്കി വെക്കുകയും വേണം. മാത്രമല്ല, നിങ്ങളുടെ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ആധാര്‍ നിങ്ങളുടെ പാന്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ റീഫണ്ട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അകൗണ്ട് സാധുതയുള്ളതുമായിരിക്കണം. ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകളെ കുറിച്ച് അറിയാം.
ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് 10 പ്രധാന രേഖകളാണ് ആവശ്യമായി വരുന്നത്.
1. പാന്‍ കാര്‍ഡ്
ആദായനികുതി റിടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആവശ്യമുള്ള പ്രധാന രേഖയാണ് പാന്‍ കാര്‍ഡ് . ഒരു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ വിശദാംശങ്ങള്‍ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് രേഖ അനുവദിക്കുന്നത്.
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി റിടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. ഇക്കാരണങ്ങളാല്‍ തന്നെ ആധാര്‍ കാര്‍ഡും ഒരു പ്രധാന രേഖയാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA അനുസരിച്ച്, റിടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ വ്യക്തികള്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. പാനും ആധാറും ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഫോം 16
ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഒരു പ്രധാന രേഖയാണ് ഫോം 16. ആദായനികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നത് ഫോം 16-നെ അടിസ്ഥാനമാക്കിയാണ്. ഈ രേഖ തൊഴിലുടമകളാണ് നല്‍കുന്നത്.
ഫോം 16A, 16B, 16C
തൊഴിലുടമകള്‍ നല്‍കുന്ന ടിഡിഎസ് സര്‍ടിഫികറ്റുകളാണ് ഫോം 16എ,16ബി,16സി. ഒരു പ്രോപര്‍ടി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അല്ലെങ്കില്‍ വാടക വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലുമൊക്ക ഈ ഫോമുകള്‍ ഇഷ്യൂ ചെയ്യും. പ്രോപര്‍ടി വാങ്ങുന്നയാളാണ് ഫോം ബി നല്‍കേണ്ടത്. വാടക നല്‍കുന്ന വ്യക്തിയാണ് ഫോം സി നല്‍കുക.
ബാങ്ക് സ്റ്റേറ്റ് മെന്റ്
ഐടിആര്‍ ഫയലിംഗിനും ബാങ്ക് സ്റ്റേറ്റ് മെന്റുകള്‍ ആവശ്യമാണ്. ആദായനികുതി റിടേണില്‍ ഉപയോക്താവിന്റെ പേര്, അകൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് ഉള്‍പെടെയുള്ള ബാങ്ക് അകൗണ്ട് വിശദാംശങ്ങള്‍ ആദായനികുതി റിടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമാണ്. നികുതി റീഫണ്ട് പ്രോസസ് ചെയ്യുന്നതിന് ബാങ്ക് അകൗണ്ട് വിവരങ്ങളാണ് ആദായനികുതി വകുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഫോം 26 എഎസ്
ആദായ നികുതി പോര്‍ടലില്‍ നിന്ന് മറ്റൊരു പ്രധാന രേഖയായ ഫോം 26 എഎസ് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ പാന്‍ നമ്പറില്‍ ഗവണ്‍മെന്റ് ടാക്‌സ് പാസ് ബുക് പോലെയുള്ള വാര്‍ഷിക നികുതി പ്രസ്താവനയാണിത്. പാന്‍ നമ്പറിന് മേല്‍ നിക്ഷേപിച്ചിട്ടുള്ളതോ, നികുതി കുറച്ചതോ ആയ വിശദാംശങ്ങള്‍ ഇത് വഴി ലഭ്യമാകും.
നിക്ഷേപ തെളിവുകള്‍/രേഖകള്‍
പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് നിങ്ങള്‍ ആദായ നികുതി ഫയല്‍ ചെയ്യുന്നതെങ്കില്‍, കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിന് നിങ്ങള്‍ക്ക് നിക്ഷേപ തെളിവ് ആവശ്യമാണ്. ഇതില്‍ പിപിഎഫ്, മ്യൂച്വല്‍ ഫണ്ടുകള്‍ മുതലായവയുമായി ബന്ധപ്പെട്ടവ ഉള്‍പെട്ടേക്കാം. നികുതി ഇളവ് ലഭിക്കുന്നതിന് നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും കാണിക്കേണ്ടതുണ്ട്. ഇത് വഴി നികുതി ബാധ്യത കുറയ്ക്കാം.
വാടക കരാര്‍
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ വാടക വരുമാനമുണ്ടെങ്കില്‍, റിടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വാടക കരാറും ആവശ്യമാണ്.
വില്‍പ്പന ഉടമ്പടികള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍, ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട വില്‍പ്പന രേഖയും ആവശ്യമാണ്.
ഇനി ജൂലൈ 31 ന്റെ സമയപരിധി കഴിഞ്ഞാല്‍ പിഴ അടയ്‌ക്കേണ്ടതായി വരും. അത് ഏതൊക്കെ രീതിയിലുള്ളതാണെന്നെല്ലാം ആദായ നികുതി നിയമത്തിലുണ്ട്. ജൂലൈ 31 നുള്ളില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ ബിലേറ്റഡ് റിടേണ്‍ സമര്‍പ്പിക്കാം. ഇങ്ങനെ വൈകി റിടേണ്‍ സമര്‍പ്പിക്കുന്നവര്‍ പിഴ അടയ്‌ക്കേണ്ടി വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമാണ് വൈകി റിടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴ ഈടാക്കുന്നത്. 5,000 രൂപയാണ് പിഴ. അതേസമയം നികുതിബാധകമായ വരുമാനം അഞ്ചു ലക്ഷം കവിയാത്ത ചെറുകിട നികുതിദായകര്‍ക്ക് പിഴ തുക 1000 രൂപയില്‍ കൂടില്ല.
ആദായ നികുതി വകുപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, സമയപരിധിക്കുള്ളില്‍ റിടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവരെ പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറ്റും. ഇവര്‍ക്ക് പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാന്‍ സാധിക്കില്ല. ഡിസംബര്‍ 31 നുള്ളില്‍ റിടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പുതിയ നികുതി വ്യവസ്ഥയിലാകും റിടേണ്‍ സമര്‍പ്പിക്കേണ്ടത്. പുതിയ നികുതി വ്യവസ്ഥയില്‍ റിടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 80സി പോലുള്ള നികുതി ഇളവുകള്‍ നിക്ഷേപകന് ലഭിക്കില്ല. അതേസമയം, പുതിയ നികുതി സമ്പ്രദായത്തില്‍ നികുതി നിരക്കുകള്‍ കുറവാണ്.
ഇനി നേരത്തെ റിടേണ്‍ നല്‍കിയാല്‍ റീഫണ്ട് വേഗം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം റിടേണ്‍ നല്‍കിയവര്‍ക്ക് റീ ഫണ്ട് ലഭിച്ചോയെന്ന് നമുക്ക് വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പരിശോധിക്കാന്‍ കഴിയും. ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ടല്‍ വഴി തന്നെയാണ് റീഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നത്. അതിനായി ആദ്യം പോര്‍ടലില്‍ ലോഗിന്‍ ചെയ്യുക.
ഇ-ഫയല്‍ ടാബിന് കീഴില്‍ ' വ്യു ഫയല്‍ഡ് റിടേണ്‍' ക്ലിക് ചെയ്യുക. തുടര്‍ന്ന് ' വ്യു ഡീറ്റെയില്‍സ്' ക്ലിക് ചെയ്യുക.
റീഫണ്ട് തന്നിട്ടുണ്ടെങ്കില്‍ പണം നല്‍കിയ രീതി, തുക, തിയതി എന്നിവ അവിടെ കാണിച്ചിരിക്കും. നികുതി ബാധ്യതയുണ്ടെങ്കില്‍ അതുകൂടി ക്രമീകരിച്ചശേഷമായിരിക്കും റീഫണ്ട് അനുവദിച്ചിട്ടുണ്ടാകുക. അങ്ങനെയെങ്കില്‍, ഭാഗികമായി റീഫണ്ട് അനുവദിച്ചുവെന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക.
റീഫണ്ടായി അവകാശപ്പെട്ട മുഴുവന്‍ തുകയും നികുതി കുടിശ്ശികയുമായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയും ക്രമീകരിച്ചു-എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക.ചില അവസരങ്ങളില്‍ റീഫണ്ട് നിരസിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ബാങ്ക് അകൗണ്ട് 'പ്രീ വാലിഡേറ്റഡ്' അല്ലെങ്കില്‍ റീ ഫണ്ട് ലഭിക്കില്ല. അങ്ങനെയെങ്കില്‍ എത്രയും വേഗം അത് പൂര്‍ത്തിയാക്കാം. ബാങ്ക് അകൗണ്ടിലെ പേര്, പാന്‍ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ റീഫണ്ട് ലഭിച്ചേക്കില്ല. മറ്റ് വിവരങ്ങള്‍ തെറ്റായി നല്‍കിയാലും റീഫണ്ട് ലഭിക്കാന്‍ സാധ്യത കുറവാണ്. വിവരങ്ങള്‍ വീണ്ടും നല്‍കിയാല്‍ പോലും റീഫണ്ടിന് കാലതാമസം നേരിട്ടേക്കാം.