റോഡരികിലൂടെ നടന്നുപോകവേ പാവാട വലിച്ച് താഴ്ത്താന്‍ ശ്രമിച്ച ആഭാസനെ യുവതി പിന്തുടര്ന്ന് പിടികൂടി
Oct 5, 2015, 21:24 IST
ബാംഗ്ലൂര്‍: (www.kvartha.com 05.10.2015) ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജെ ഡബ്ലിയൂ മാറിയട്ടിലെ സീനിയര്‍ എക്സിക്യൂട്ടീവായ 25കാരി റെമി റുഷ സെന്നിന്റെ മനോബലമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
ചൊവ്വാഴ്ച രാത്രി 8.45ന് വിറ്റല്‍ മല്യ റോഡിലൂടെ റെമി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. റോഡ് ക്രോസ് ചെയ്ത് അപാര്‍ട്ട്മെന്റിലേയ്ക്ക് തിരിയുന്നതിനിടയില് പെട്ടെന്ന് പിന്നാലെ വന്ന ഓട്ടോയിലിരുന്ന വ്യക്തി റെമിയുടെ പാവാടയില്‍ പിടുത്തമിട്ട് വലിച്ച് താഴ്ത്താന്‍ ശ്രമിച്ചു. പിടിവീണത് പിന്നില്‍ നിന്നായതിനാല്‍ റെമി ഞെട്ടിത്തിരിഞ്ഞു.
നോക്കുമ്പോള്‍ ഓട്ടോ ലാവെല്ല റോഡിലൂടെ പായുന്നത് കണ്ടു. ആത്മധൈര്യം വീണ്ടെടുത്ത റെമി ഒട്ടും മടിച്ചില്ല. പിന്നാലെ വന്ന ഓട്ടോയില്‍ കയറി അക്രമി പോയ ഓട്ടോയെ പിന്തുടര്ന്നു.
അര കിലോമീറ്റര്‍ ചെന്നപ്പോഴേക്കും ഓട്ടോയെ മറികടക്കാന്‍ അവര്‍ക്കായി. ഓട്ടോയില്‍ നിന്നും ചാടിയിറങ്ങിയ റെമിയും െ്രെഡവറും ഉടനെ അക്രമിയെ പിടികൂടി. ഇതിനിടെ റെമി വിളിച്ചറിയിച്ചതനുസരിച്ച് ഓഫീസിലെ സഹപ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതി തന്നെ വെറുതെ വിടണമെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചുവെങ്കിലും റെമി തയ്യാറായില്ല.
താനൊരു നല്ല കുടുംബത്തിലെ അംഗവും വിവാഹിതനും പിതാവുമാണെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.
പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊല്‍ക്കത്ത സ്വദേശിനിയായ റെമി കഴിഞ്ഞ 10 വര്‍ഷമായി ബാംഗ്ലൂരിലുണ്ട്. ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അവര്‍ പറയുന്നു.
SUMMARY: Taking a stand against harassment, one 25-year-old senior executive for J W Marriott gathered her wits, chased, and nabbed a drunken pervert who felt her up in the middle of a bustling street on Tuesday night.
Keywords: Molester, Bangalore,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.