മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയില്‍ വാദം തുടങ്ങി

 


ന്യൂഡെല്‍ഹി: (www.kvaartha.com 24.11.2019) ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ശിവസേന- എന്‍ സി പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നതാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പു നേരിടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയില്‍ വാദം തുടങ്ങി

എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. അതിനിടെ ബിജെപി എംപി സഞ്ജയ് കാക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

ശിവസേനയ്ക്കുവേണ്ടി കബില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നുംം കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കബില്‍ സിബല്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ശിവസേനയുമായുള്ള സഖ്യം ഒരു പൊതുമിനിമം പരിപാടിയുടെ ഭാഗമായിട്ടാണെന്നും കബില്‍ സിബല്‍ അറിയിച്ചു.

അജിത് പവാറിനെ നീക്കിയ തീരുമാനം എന്‍സിപി കോടതിയെ അറിയിച്ചു. പരസ്യവോട്ടെടുപ്പ് വേണമെന്ന കര്‍ണാടക വിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് എന്‍ സി പിക്ക് വേണ്ടി ഹാജരായ സിങ് വി വാദിച്ചു. ഭൂരിപക്ഷം സഭയിലാണ് തെളിയിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ജ.രമണ പറഞ്ഞു. ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്ന് എന്‍സിപി ആരോപിച്ചു.

അതിനിടെ കേസ് കേള്‍ക്കുന്നത് നീട്ടി വെക്കണമെന്ന് റോഹ്ത്തഗി പറഞ്ഞു. ഭൂരിപക്ഷം ഉണ്ടെന്നത് ഊഹാപോഹം മാത്രമെന്ന് സിബല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  How is it possible for someone claiming majority yesterday to shy away from floor test today, Singhvi asks SC, New Delhi, News, Politics, Supreme Court of India, Justice, Lawyers, Criticism, National, Congress, NCP, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia