AC Tips | എ സി പ്രവര്‍ത്തിപ്പിക്കാം, ഊര്‍ജ നഷ്ടമില്ലാതെ; കറൻ്റ് ബില്ല് കൂടാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Jan 12, 2024, 11:21 IST
ന്യൂഡെൽഹി: (KVARTHA) വീടുകളിലെ എയര്‍കണ്ടീഷനിംഗ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഊര്‍ജ നഷ്ടം വരാതിരിക്കാന്‍ ചില പൊടിക്കൈകള്‍ അറിയണോ? വീടിനകത്തളം ചൂട് പിടിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി വീട് ആദ്യം ചൂടാകുന്നത് തടയാനുള്ള വഴികള്‍ നോക്കണം.
ചുവരുകള്‍, ജനാലകള്‍, മേല്‍ക്കൂരകള്‍ തുടങ്ങിയ പ്രതലങ്ങളിലൂടെ പുറത്തുനിന്നുള്ള ചൂട് വായു കടക്കുന്നത് തടയുക. വാതിലിനു താഴെയോ തുറന്ന ജനാലകളിലൂടെയും വെന്റിലുകളിലൂടെയും വായു അകത്തേക്ക് കയറാം. വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം കാരണവും ആളുകള്‍ വര്‍ധിക്കുന്നതും ഉള്ളില്‍ ചൂട് സൃഷ്ടിക്കും. വീടിനകം തണുപ്പിക്കാൻ തുടങ്ങുന്നതിന് മുമ്പ് ബ്ലൈന്‍ഡുകളും ജനാലകളും അടയ്ക്കുക.
അകത്ത് ചൂടുള്ള വായു കയറുന്നത് തടയാന്‍ പുറത്തെ വാതിലുകള്‍ക്ക് ചുറ്റും ഡ്രാഫ്റ്റ് സ്റ്റോപ്പറുകള്‍ ഉപയോഗിക്കുക. വീട്ടുമുറ്റത്ത് മരങ്ങള്‍ നടുക. ചൂടുള്ള ദിവസങ്ങളില്‍, പ്രത്യേകിച്ച്, താപീകരണ പ്രഭാവമുള്ള വീട്ടുപകരണങ്ങളായ അടുപ്പ്, കുക്ക്‌ടോപ്പ് തുടങ്ങിയവയുടെ ഉപയോഗം എ സി ഉപയോഗിക്കുന്ന മുറികൾക്ക് അടുത്താകാതിരിക്കാൻ ശ്രദ്ധിക്കുക.
നിരവധി വീടുകളില്‍ ഇപ്പോള്‍ എയര്‍ കണ്ടീഷനിംഗ് ഉണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും ഇതങ്ങനെ കാര്യക്ഷമമായും ഊര്‍ജനഷ്ടവുമില്ലാതെ ഉപയോഗിക്കാമെന്നത് അറിയില്ല. തെറ്റിദ്ധാരണയുടെ പുറത്ത് ചിലര്‍ എയര്‍ കണ്ടീഷനിംഗ് ഓണ്‍ ചെയ്ത ഉടനെ റിമോട്ട് എടുത്ത് 17 ഡിഗ്രി സെല്‍ഷ്യസ് പോലെയുള്ള വളരെ കുറഞ്ഞ താപനിലയിലേക്ക് മാറ്റുന്നു. മാത്രമല്ല കുറച്ച് നേരം ഇങ്ങനെ ഓണ്‍ ചെയ്തതിന് ശേഷം തണുത്ത വായു മുറിയില്‍ പരക്കുന്നതോടെ ഇത് ഓഫ് ചെയ്യും. ഇതിലൂടെ പണവും ഊര്‍ജവും ലാഭിക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ചെറിയ സമയം കൊണ്ട് റൂമിലെ താപനില കുറയ്ക്കുന്നതിന് വളരെയധികം ഊര്‍ജം ആവശ്യമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. താപനില 25 നും 30 നും ഇടയിൽ വെക്കുന്നത് മൂലം എ സി യുടെ ആയുസ്സ് നീളുകയും വൈദ്യുതി ബിൽ ലാഭിക്കുകയും ചെയ്യാം. ഒപ്പം റൂമിലെ ഫാൻ ചെറുതായി പ്രവർത്തിപ്പിച്ചാൽ തണുപ്പ് റൂമിലാകെ പടർത്തുന്നതിന് സഹായകമാവുകയും ചെയ്യും.
Keywords: News, National, New Delhi, AC Tips, Lifestyle, Walls, Windows, Roofs, How do I use air conditioning efficiently?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.