വീട്ടുവാടക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ഡെല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ പരാതി

 



ന്യൂഡെല്‍ഹി: (www.kvartha.com 17.04.2020) വീട്ടുവാടക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ഡെല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ പരാതി. വീട്ടുവാടക എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികളെ വീട്ടുടമസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതെന്നാണ് വിവരം. നാട്ടിലേക്ക് മടങ്ങിയ തങ്ങളെ വീട്ടുടമകള്‍ നിരന്തരം ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വാടക ഉടന്‍ നല്‍കിയില്ലെങ്കില്‍ പഠന സാമഗ്രികള്‍ നശിപ്പിക്കുമെന്നാണ് ഭീഷണിയെന്നും സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടിട്ടും വീട്ടുടമകള്‍ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി, ഡെല്‍ഹി മുഖ്യമന്ത്രി എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് വിദ്യാര്‍ത്ഥി സംഘടന പരാതി നല്‍കിയിരിക്കുകയാണ്.

വീട്ടുവാടക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ഡെല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ പരാതി

Keywords:  News, New Delhi, National, Students, Complaint, Chief Minister, Threatened, House owners, Rent, Threatening, House owners in Delhi threatening students for rent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia