അമ്മയില്ലാത്ത സമയം നോക്കി 14കാരിയെ എച് ഐ വി ബാധിതനായ രണ്ടാനച്ഛന് പീഡിപ്പിച്ചതായി പരാതി; പ്രതി അറസ്റ്റില്‍
Feb 11, 2022, 12:19 IST
മുംബൈ: (www.kvartha.com 11.02.2022) അമ്മയില്ലാത്ത സമയം നോക്കി 14കാരിയെ എച് ഐ വി ബാധിതനായ രണ്ടാനച്ഛന് പീഡിപ്പിച്ചതായുള്ള പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. സൗത് മുംബൈയിലെ ബോംബൈ ഹോസ്പിറ്റലിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ ഫെബ്രുവരി ഏഴിനാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. അതേസമയം പെണ്‍കുട്ടിക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കി രണ്ടാനച്ഛന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി അയല്‍വാസിയായ സ്ത്രീയോടാണ് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് യുവതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു.
ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയുടെ വീട്ടിലേക്ക് ഒരു സംഘത്തെ അയച്ചതായും കേസ് രജിസ്റ്റര്‍ ചെയ്ത അതേ രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നുള്ള വിദഗ്ധ സംഘം പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കുന്നുണ്ട്. പെണ്‍കുട്ടിയെ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Keywords: HIV positive Mumbai man arrested for Molesting minor girl, Mumbai, News, Local News, Molestation, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.