മതം മാറ്റത്തിനായി ഖാന്‍മാരെ വെല്ലുവിളിച്ച് ഹിന്ദുമഹാസഭ

 


ന്യൂഡല്‍ഹി: (www.kvartha.com 24.01.2015)  നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരെ ഇഷ്ടമാണോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഹിന്ദുമതത്തിന്റെ ഭാഗമായിത്തീരുക. ബോളിവുഡിലെ മിന്നുംതാരങ്ങളായ അമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കുള്ള ഹിന്ദുമഹാസഭയുടെ പുതിയ വെല്ലുവിളിയാണിത്.

തങ്ങളുടെ വാരികയായ ഹിന്ദുസഭ വാര്‍ത്തയുടെ മുഖപ്രസംഗത്തിലാണ് ഹിന്ദുമഹാസഭ ഖാന്‍മാര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഭാര്യമാരോടുള്ള നിങ്ങളുടെ ഇഷ്ടം യഥാര്‍ത്ഥമാണോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഹിന്ദുമതം സ്വീകരിക്കുക. ഇതാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഷാരൂഖ് ഖാന്‍ ഗൗരിഖാനെയും, അമിര്‍ഖാന്‍ കിരണ്‍ റാവുവിനെയും സെയ്ഫ് അലിഖാന്‍ കരീന കപൂറിനെയുമാണ് വിവാഹം ചെയ്തത്.

മതം മാറ്റത്തിനായി ഖാന്‍മാരെ വെല്ലുവിളിച്ച് ഹിന്ദുമഹാസഭ
അമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, ഷാരൂഖ് ഖാന്‍ എന്നീ ഖാന്‍മാര്‍ക്ക് പുറമേ ഫര്‍ദീന്‍ ഖാനെയും ഇമ്രാന്‍ ഹഷ്മിയേയും ഹിന്ദുമഹാസഭ തങ്ങളുടെ മുഖപ്രസംഗത്തിലൂടെ ലക്ഷ്യമിടുന്നു. ഭാര്യമാരെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ ഭാര്യമാരുടെ മതവും സംസ്‌കാരവും സ്വീകരിക്കാന്‍ തയ്യാറാവണമെന്നത് ഞങ്ങള്‍ ഖാന്‍മാര്‍ക്ക് നല്‍കുന്ന വെല്ലുവിളിയാണെന്ന് വാരികയുടെ എഡിറ്ററായ മുന്ന കുമാര്‍ സിങ് പറഞ്ഞു.

ഷര്‍മ്മിള ടാഗോര്‍, കരീന കപൂര്‍, ഗൗരി, കിരണ്‍ റാവു തുടങ്ങിയവര്‍ ലൗ ജിഹാദിന്റെ ഇരകളാണെന്നും ഹിന്ദുരാജ്യത്തിനെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും ഗൂഢാലോചന നടക്കുന്നുണ്ടെന്നും സിങ് കൂട്ടിചേര്‍ത്തു.

Also Read: 
സഅദിയ്യയില്‍ താജുല്‍ ഉലമ ഒന്നാം ആണ്ട് ഫെബ്രുവരി 6,7,8 തീയതികളില്‍
Keywords:  Sharukh Khan, Saif ali khan, Wife, New Delhi, Marriage, Kareena Kapoor, Love Jihad, Imran Hashmi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia