ഹേമ ഉപാദ്ധ്യായ കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; ഹേമയുടേയും അഭിഭാഷകന്റേയും എടിഎം കാര്‍ഡുകള്‍ കണ്ടെടുത്തു

 


മുംബൈ: (www.kvartha.com 14.12.2015) ഹേമ ഉപാദ്ധ്യായ, ഹരീഷ് ഭംബനി ഇരട്ടക്കൊല കേസില്‍ മുഖ്യപ്രതിയെന്ന സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വരാണസിയില്‍ നിന്നുമാണ് സാധു രാജ്ഭര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഹേമയുടേയും ഹരീഷിന്റേയും എടിഎം കാര്‍ഡുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രാജ്ഭര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. കൊല്ലുന്നതിന് മുന്‍പ് ഇരുവരുടേയും വായ് മൂടിക്കെട്ടിയതായി രാജ്ഭര്‍ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹേമയോട് ഏറ്റവും ഒടുവില്‍ സംസാരിച്ച വ്യക്തിയായിരുന്നു രാജ്ഭര്‍. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഹേമ അപ്രത്യക്ഷയായത്.

തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെയാണ് ഹേമയുടേയും അഭിഭാഷകന്‍ ഹരീഷിന്റേയും വികൃതമാക്കിയ മൃതദേഹങ്ങള്‍ കാണ്ടീവലിയിലെ ഓടയില്‍ നിന്നും ലഭിച്ചത്.

ഹേമയുടേയും അഭിഭാഷകന്റേയും ഒടുവിലത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ ചര്‍ക്കോപ്പിനും കാണ്ടീവലിക്കും ഇടയിലായിരുന്നു. ഇതേ സ്ഥലത്തുനിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 8.30നാണ് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായിരിക്കുന്നത്. ചര്‍ക്കോപ്പിലെ ഒരു ഗോഡൗണിലായിരുന്നു ചിത്രകാരിയായ ഹേമ തന്റെ കലാസൃഷ്ടികള്‍ സൂക്ഷിച്ചിരുന്നത്. ഈ ഗോഡൗണിന്റെ ഉടമയായ ഗോട്ടുവും പോലീസ് നിരീക്ഷണത്തിലാണ്.

ഗോട്ടുവും ഹേമയും തമ്മില്‍ 5 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഹേമയുടെ ഭര്‍ത്താവ് ചിന്തന്‍ ഉപാദ്ധ്യായയേയും പോലീസ് ചോദ്യം ചെയ്തു. ഇയാള്‍ ഞായറാഴ്ച മുഴുവന്‍ സമയവും പോലീസ് കസ്റ്റഡിയിലായിരുന്നു. ചിന്തനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ 2010ല്‍ ഹേമ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഹേമയ്ക്കായി ഹരീഷായിരുന്നു വാദിച്ചിരുന്നത്.

അടുത്തൊന്നും താന്‍ ഹേമയുമായി സംസാരിച്ചിട്ടില്ലെന്നാണ് ചിന്തന്‍ പറയുന്നത്. ജൂഹുവിലെ വസതിയുടെ ചുമരുകളില്‍ ചിന്തന്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചുവെച്ചിരുന്നതായി ഹേമ അന്ന് കോടതിയില്‍ ആരോപിച്ചിരുന്നു.
ഹേമ ഉപാദ്ധ്യായ കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; ഹേമയുടേയും അഭിഭാഷകന്റേയും എടിഎം കാര്‍ഡുകള്‍ കണ്ടെടുത്തു

SUMMARY: The main suspect in the Hema Upadhya murder case - Sadhu Rajbhar - has been arrested in Varanasi. Sources told India Today that Rajbhar has confessed to his crime. Rajbhar and one another man were arrested by a Special Task Force (STF) team and are being questioned further about their role in the sensational double murder. ATM cards of both Hema and her lawyer Harish Bhambhani have also been recovered from Rajbhar, a top UP STF official told India Today.

Keywords: Hema Upadhyay, Harish Bhambhani, Twin murder,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia